Wednesday, May 26, 2010

ഇടിവെട്ട് മലയാളം ട്വീറ്റേഴ്സ്

വിയന്നായിലുള്ള വെമ്പള്ളിയും.. ജോഹനാസ്ബര്‍ഗിലുള്ള അരവിന്ദും.. ബാംഗ്ലൂരുള്ള വിനുവും ടെക്നോപാര്‍ക്കിലെ രാകേഷുമൊക്കെ ഇപ്പൊ ദിവസവും കാലത്തും വൈകിട്ടൂം തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും ചിരിച്ചും ചിരിപ്പിച്ചും ഒരുമിച്ചിരിക്കുന്ന ഒരു സ്ഥലമുണ്ട് ഇപ്പോള്‍ ഈ സൈബര്‍ ലോകത്ത്.. അതും ലോകത്തുതന്നെ ഏറ്റവും പോപ്പുലര്‍  മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍.. നാട്ടിലും മറുനാട്ടിലുമൊക്കെയായി ജീവിതം പറിച്ചു നടപ്പെടുമ്പോഴും ഉള്ളിലുള്ള മലയാളിയേയും.. നാട്ടിന്‍പുറത്തിന്റെ നമയേയും അതു നല്കുന്ന സൌഹൃദത്തേയും ഒക്കെ മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു കൂട്ടം.. ട്വിറ്ററില്‍ മലയാളത്തില്‍ ട്വീറ്റുന്നവരുടെ കൂട്ടായ്മ.. .. അസോസിയേഷന്‍ ഓഫ് മലയാളം ഇടിവെട്ട് ട്വീറ്റേഴ്സ്  - അമിട്ട് എന്ന പേരിലുള്ള സൌഹ്രുദകൂട്ടായ്മയില്‍ ഇപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അംഗങ്ങളുണ്ട്.  
ജോലിയുടെ പരക്കം പാച്ചിലിനിടയില്‍ ഇടയ്ക്ക് അല്പമൊന്നു റിലാക്സ് ചെയ്യാനും.. ഇത്തിരി കൊച്ചു വര്ത്ത്മാനം പറയുവാനുമൊക്കെ ഇപ്പോള്‍ ഇവരെല്ലാവരും ദിവസവും എപ്പോഴെങ്കിലുമൊക്കെ അമിട്ടില്‍ എത്തിച്ചേരുന്നു.. സൌഹൃദം പങ്ക്‍ വെയ്ക്കുന്നു. നാടിന്റെ മണവും രുചിയുമുള്ള ട്വീറ്റുകള്‍ക്ക് മറുപടിയിടുന്നു പരസ്പരം കളി പറയുന്നു.. അങ്ങിനെ  ട്വിറ്ററിനേയും മലയാളി സ്വന്തം നാടാക്കി മാറ്റിയിരിക്കുന്നു. രാഷ്ട്രീയം സിനിമ സ്പോര്‍ട്സ് സാഹിത്യം എന്നു വേണ്ട ലോകത്ത് മലയാളികള്‍ ഇഷ്ടപ്പെടുന്നതെല്ലാം  ഇവിടെ ചര്‍ച്ചാവിഷയമാകും. അംഗങ്ങളുടെ കുടുംബത്തിലെ ആഘോഷങ്ങള്‍  പ്രിയപ്പെട്ടവരുടെ വേര്‍പാട് എല്ലാം എല്ലാവരും പരസ്പരം അറിയുകയും അറിയിക്കുകയും ചെയ്യും. അങ്ങിനെ ജീവിതത്തില്‍ ഒരിക്കല്‍ പോലും തമ്മില്‍ കാണാത്തവര്‍ തമ്മിലുള്ള സൌഹൃദത്തിന്റെ ഇഴയടുപ്പം വര്‍ദ്ധിക്കുകയാണ്‍..

അമിട്ടില്‍ ഒത്തുകൂടുമ്പോള്‍ സ്വന്തം നാട്ടിലെ ചെങ്ങാതിക്കൂട്ടത്തിലോ നാല്ക്കവയിലെ ചായക്കടയിലോ അമ്പലപ്പറമ്പിലേ ആല്ത്തറയിലോ ഒത്തുകൂടുന്ന സുഖമാണ് അനുഭവേദ്യമാകുന്നത്,. ചെറുതും വലുതുമായ വിഷയങ്ങള്‍ ആംഗലേയത്തിന്റെ ഔപചാരികതയില്ലാതെ അച്ചടി മലയാളത്തിന്റെ ചതുര വടിവുകള്‍ ഇല്ലാതെ സംസാരഭാഷയുടെ നീട്ടിക്കുറുക്കലുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍  അത് തികച്ചും വ്യത്യസ്ത അനുഭവമാകുകയാണ്‍. ഔപചാരികതകളില്ലാത്ത സൌഹൃദമാണ് ലക്ഷ്യമെങ്കിലും  തൊഴില്‍ സംബന്ധമായ സംശയങ്ങളും പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ്സുകളും ജോലി ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങളും ഒക്കെ ഇവര്‍ പങ്കുവെയ്ക്കുന്നു. ഗൌരവമേറിയ ചര്‍ച്ചകള്‍ക്കുള്ള വേദിയല്ലെങ്കില്‍ കൂടി ഈ കൂട്ടായ്മയെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

 
അങ്ങിനെ നാടിന്റെ രുചിയും മണവുമുള്ള കൊച്ചു വര്ത്തമാനങ്ങളുമായി മലയാളം ട്വീറ്റിംഗ് കൂട്ടായ്മ മുന്നേറുകയാണ്‍.. www.amitmeet.co.cc എന്ന പെരില്‍ ഒരു വെബ് സൈറ്റും അമിട്ട് എന്ന പേരിലുള്ള നിംഗ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റും  മലയാളത്തിലെ ഈ  ഇടിവെട്ട് ട്വീറ്റേഴ്സിന്റേതായുണ്ട്. മനം മടുപ്പിക്കുന്ന ജോലിത്തിരക്കില്‍ അല്പസമയം മനസ്സൊന്നു ശാന്തമാക്കണമെന്നുണ്ടോ.. നാട്ടിന്‍പുറത്തെ ആ ചങ്ങാതിക്കൂട്ടത്തെ ഇടയ്ക്കെങ്കിലും നിങ്ങള്‍ മിസ്സ് ചെയ്യാറുണ്ടോ... പച്ചമലയാളത്തിന്റെ സുഖവും നര്മ്മവും ആസ്വദിക്കാന്‍ നിങ്ങള്‍ക്കിഷ്ടമാണോ എങ്കില്‍ അമിട്ടില്‍ നിങ്ങള്‍ക്കും പങ്ക്‍ ചേരാം..

13 comments:

Unknown said...

വിയന്നായിലുള്ള വെമ്പള്ളിയും.. ജോഹനാസ്ബര്‍ഗിലുള്ള അരവിന്ദും.. ബാംഗ്ലൂരുള്ള വിനുവും ടെക്നോപാര്‍ക്കിലെ രാകേഷുമൊക്കെ

അതെന്താ ചെന്നൈക്കാരെ അവിടെ എടുക്കൂല്ലേ ...

vinesh pushparjunan said...

അമിട്ടില്‍ ഇനി ആള്‍ത്തിരക്ക് കൂടുവോ ? ട്രാഫിക്ക് നിയത്രിക്കാന്‍ ആളേ ഇറക്കേണ്ടി വരുവോ ? :)

Unknown said...

ട്രാഫിക്‌ നിയന്ത്രിക്കാന്‍ വിര്‍ച്വല്‍ ട്രാഫിക് ലൈറ്റ് വെക്കാം...

Vempally|വെമ്പള്ളി said...

ഷെമീലെ നിന്റെ ഡീപ്പി മാറ്റിയിട് മൂന്നര വയസ്സുള്ള പിള്ളാരെ എടുക്കൂല്ല :-)

വക്കീലു പുലിയാണെന്നു വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു (പുലിക്ക് ഇപ്പൊ ഒരു രക്ഷേമില്ല പുലിക്കെണിയുമായിട്ടു നടക്കുന്നു, ഓടിച്ചിട്ട് അടിക്കുന്നു(തൊടുപുഴയുള്ള പുലി) അങ്ങനെ മൊത്തം പ്രശ്നങ്ങള്‍) അമിട്ടിനു ബൂസ്റ്റപ്പായിട്ടുണ്ട് ട്ടോ

ആവോലിക്കാരന്‍ said...

മറ്റേ ഡീ പിയുമായി ഷാജിന്‍ വരാതിരുന്നതു നന്നായി. ഇല്ലായിരുന്നെങ്കില്‍ ഇവിടെ സില്‍സില മയം ആയേനെ

ഒഴാക്കന്‍. said...

കൊള്ളാലോ അമിട്ട്

Unknown said...

വെമ്പള്ളിജീ അതെന്‍റെ രണ്ടര വയസുള്ള ഗ്രാമ്മര്‍ ഫോട്ടമാ സെന്‍സെക്സ് പോലാ പിന്നീടാ ഗ്രാമ്മര്‍ തിരിച്ചു വന്നിട്ടില്ല... അതുകൊണ്ടാ പ്ലീസ്‌ ജീവിച്ചു പോട്ടെ...

ShAjiN said...

എറണാകുളത്തുള്ള ഞാനും....

poor-me/പാവം-ഞാന്‍ said...

ശരി,ശരി

ചെലക്കാണ്ട് പോടാ said...

ഞാന്‍ ആദ്യം വിചാരിച്ചു രഞ്ജിതയുടെ സൈറ്റില്‍ അമിട്ടിനെക്കുറിച്ച് പരാമര്‍ശമെന്ന്. പിന്നല്ലേ ം കണ്ടേ...വക്കീലേ കൂയ്....നമ്മളും ഇണ്ടിട്ടാ.....

KURIAN KC said...

ഷെമീല്‍_ ചോദിച്ചത് തന്നെ ഞാനും ചോദിക്കുന്നു. എന്താ ഈ ഡല്‍ഹിയെന്താ ചൊവ്വാ ഗ്രഹതിലാണോ ???

നാട്ടിലും മറുനാട്ടിലുമൊക്കെയായി ജീവിതം പറിച്ചു നടപ്പെടുമ്പോഴും ഉള്ളിലുള്ള മലയാളിയേയും.. നാട്ടിന്‍പുറത്തിന്റെ നമയേയും അതു നല്കുന്ന സൌഹൃദത്തേയും ഒക്കെ മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു കൂട്ടം.. ട്വിറ്ററില്‍ മലയാളത്തില്‍ ട്വീറ്റുന്നവരുടെ കൂട്ടായ്മ.. .. അസോസിയേഷന്‍ ഓഫ് മലയാളം ഇടിവെട്ട് ട്വീറ്റേഴ്സ് - അമിട്ട് എന്ന പേരിലുള്ള സൌഹ്രുദകൂട്ടായ്മയില്‍ ഇപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അംഗങ്ങളുണ്ട്.

jayanEvoor said...

മൊത്തം ചില്ലരയുടെ കമന്റുകൾ കാണാറൂണ്ട്. ഒന്നു പൊയി നോക്കാം, ല്ലേ?

Rakesh R (വേദവ്യാസൻ) said...

വക്കീലേ നുമ്മടെ അമിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു :) ഉടനെ തന്നെ വാര്‍ഷികമീറ്റ് സംഘടിപ്പിക്കുന്നതാണ് :)