Friday, June 25, 2010

ഞാന്‍ കണ്ട രാവണന്‍

കൊള്ളക്കാരനെന്നു പോലീസ് പറയുമെങ്കിലും  സത്ഗുണ സമ്പന്നനും പാവങ്ങളുടെ കണ്ണീരൊപ്പുന്നവനും കുട്ടികളുടെ മനസ്സുള്ളവനുമായ നായകന്‍. നായകന്റെ സ്വന്തം സഹോദരിയെ അവളുടെ കല്യാണദിവസം ബലാല്‍സംഗം ചെയ്യുന്ന പോലീസ്.. പ്രതികാരത്തിനായി പോലീസ് കമ്മീഷണറുടെ ഭാര്യയെ തട്ടിക്കൊണ്ടു വരുന്ന നായകന്‍.. പിന്നെ അടി... പിടി..... വെടി ....ബഹളം.. അവസാനം കമ്മീഷണറുടെ ഭാര്യയ്ക്ക് നായകനോട് പ്രണയം..
വര്ഷങ്ങളായി തമിഴ് സിനിമയിലും.. ഹിന്ദി സിനിമയിലും ഇടയ്ക്കിടെ മലയാളം സിനിമയിലും കണ്ടുവരുന്ന ഈ കഥയാണ് രാമായണം രാമന്‍ ,രാവണന്‍ ,എന്നൊക്കെ പറഞ്ഞ് മണി രത്നം പുറത്തിറക്കിയ രാവണനിലേയും കഥ.. എല്ലാം സെയിം സെയിം.. ഇതാണു രാമയണമെങ്കില്‍ ഇന്‍ഡ്യന്‍ സിനിമയില്‍ പുറത്തിറങ്ങിയിട്ടുള്ള ഒട്ടു മിക്ക സിനിന്മയുടേയും കഥ രാമായണത്തിന്റെ സ്വതന്ത്രാവിഷ്കാരം ആണെന്നു പറയേണ്ടി വരും.

ഏതാണ്ടിതല്ലേ നമ്മുടെ മോഹന്‍ ലാലിന്റെ രാ‌വണ പ്രഭുവിന്റെയും കഥ. അത്യാവശ്യം തല്ലുകൊള്ളിത്തരമൊക്കെയുള്ള നായകന്‍. നായകനെ ഒതുക്കാന്‍ പോലീസ് കമ്മീഷണറും കുറെ വില്ലന്മാരും  ..കമ്മീഷണര്‍ കെട്ടാനിരുന്ന പെണ്ണിനെ തട്ടിക്കൊണ്ടു പോകുന്ന നായകന്‍. അവസാനം കമ്മീഷണറുടെ പെണ്ണിന് നായകനോട് പ്രണയം..  തമിഴിലാണെങ്കില്‍ ഏതാണ്ടെല്ലാ വിജയ് , ധനുഷ് ചിത്രങ്ങളൂടേയും കഥ ഏതാണ്ടിതൊക്കെ തന്നെയാണ്

ഏറെ കൊട്ടി ഘോഷിക്കപ്പെട്ട രാവണന്‍ കഴിഞ്ഞ ദിവസം കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയ നിരാശ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.  ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതി സൌന്ദര്യം മുഴുവന്‍ ഫ്രൈമില്‍ കാണിച്ചു തന്ന സന്തോഷ് ശിവന്റെ ക്യാമറക്കണ്ണല്ലാതെ മറ്റൊന്നുമില്ല ഈ സിനിമയില്‍ ഓര്ത്തെടുക്കാന്‍..

വീരയ്യയായി വിക്രം  തന്റെ പതിവ് ശൈലിയില്‍ അഭിനയിച്ചിരിക്കുന്നു. കല്ലിന്റെയും പാറയുടേയും മുകളില്‍ നിന്നും വെള്ളത്തിലിറങ്ങിയും അഭിനയിച്ചുവെന്നതൊഴിച്ചാല്‍ വിക്രം അല്ഭുതങ്ങള്‍ കാട്ടിയെന്നു എനിക്കു തോന്നുന്നില്ല. ഒരേ പാറ്റേണിലുള്ള അഭിനയരീതിയല്ലാതെ വല്ല്യ അല്ഭുതങ്ങളൊന്നും കാണിക്കാന്‍ തക്ക ഭീകര റോളൊന്നുമായിരുന്നില്ല വീരയ്യ എന്ന കഥാപാത്രം താനും. അന്യനും കന്തസ്വാമിയും കണ്ട ആര്‍ക്കും വിക്രം ഈ വേഷത്തില്‍ എന്തൊക്കെ ചെയ്യുമെന്നു പ്രവചിക്കാന്‍ പറ്റും.

ദോഷം പറയരുതല്ലോ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് തന്റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. എന്നാല്‍ അങ്ങേരും പല അഭിമുഖങ്ങളിലും പറഞ്ഞ പോലെ അത്ര മാത്രം സൂക്ഷ്മാഭിനയമൊന്നും ഈ സാധാരണക്കാരനായ പ്രേക്ഷകനു കാണാന്‍ സാധിച്ചില്ല. ഉള്ള സാധനം തെറ്റില്ലാതെ വൃത്തിയായി ചെയ്തിട്ടുണ്ട്. അത്ര തന്നെ. പ്രധാന കഥാപാത്രമായ ഐശ്വര്യ റായി.. മുഖമൊക്കെ വിറപ്പിച്ചും  പുരികം വളച്ചുമൊക്കെ അഭിനയിച്ചു തകര്‍ക്കാന്‍ ഏറെ പ്രയാസപ്പെട്ടിട്ടുണ്ട്.. ലോക സുന്ദരിയൊക്കെ തന്നെ .. അതു എട്ടു പത്തു കൊല്ലം മുമ്പ്.. ആ ക്രെഡിറ്റും വെച്ച് പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കുമ്പോ എന്തോ അതങ്ങു ദഹിക്കുന്നില്ല..ചുമ്മാ കൊച്ചു പിള്ളേരുടെയൊക്കെ കൂടെ.   തനിക്ക് പ്രായമായി എന്നു ഐശ്വര്യയുടെ മുഖം ഉറക്കെ വിളിച്ചു പറയുന്നുമുണ്ട്.

റോജായും ബോംബെയുമൊക്കെ സംവിധാനം ചെയ്ത മണിരത്നം തന്നെയാണോ ഈ സിനിമയും സംവിധാനം ചെയ്തതെന്ന് ന്യായമയും സംശയം തോന്നും.. ഒരു മണിരത്നം സിനിമ കണ്ടുകൊണ്ടിരിക്കിമ്പൊള്‍ പണ്ടാരം ഇതൊന്നു തീര്ന്നാല്‍ വീട്ടില്‍ പോകാരുന്നു എന്നു തോന്നുന്നതും ഇതാദ്യം.

12 comments:

അരവിന്ദ് :: aravind said...

ഐശ്വര്യാ റായിയെ കാസ്റ്റ് ചെയ്തത് ഭീകര അബദ്ധമായിപ്പോയി. അതും കല്യാണം കഴിഞ്ഞിട്ട്! ഇനി ആര്‍ക്ക് കാണണം! ഹിന്ദിയില്‍ നായകന്‍ അഭിഷേകും! അല്ല, പാവം വിക്രം..സംഗതി പോലീസ്കാരനാനെങ്കിലും ഭര്‍ത്താവിനോട് ഐശ്വര്യക്ക് ഇഷ്ടം തോന്നുന്നത് സ്വാഭാവികമല്ലേ? വെറുതെ വിക്രമിനെ വടിയാക്കി!
ഐശ്വര്യാ റീയി അഭിനയം നിര്‍ത്തണമെന്നാണെന്റെ അഭിപ്രായം! പണ്ട് ഈ സ്ത്രീയെ കാണുന്നത് എങ്ങനെ മടുക്കും എന്ന് ഓര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ടെങ്കിലും! :-)

പിന്നെ വേറെ ഒരു ഒബ്സെര്വേഷന്‍. ഹിന്‍ദിയില്‍ രാവണ്‍ പൊട്ടുകയും തമിഴില്‍ രാവണന്‍ ഓടുകയും ചെയ്യുന്നത്, രാമനെ ആരാധിക്കുന്ന ഹിന്ദിക്കാരും, രാവണന്‍ ദ്രാവിഡനാണെന്ന് പറയുന്ന തമിഴരും തമ്മിലുള്ള ആ ഒരു വ്യത്യാസം കൊണ്ടായിരിക്കുമോ? സംഗതി പുരാണമലെങ്കിലും രാവണ്‍ എന്നൊക്കെ പേരിട്ട്, രാമായണത്തെ ബേസ് ചെയ്ത് എന്നൊക്കെ പറഞ്ഞ് രാവണനെ ഗ്ലോറിഫൈ ചെയ്താല്‍ ഹിന്ദിക്കര്ക്ക് ദഹിക്വോ? മിനിമം ഷാരൂഖ് ഖാനോ അമീറോ ഇല്ലാതെ?

അപ്പു said...

വളരെ നന്ദി രഞ്ജിത്ത്, 1/2വിന്ദന്‍ :-) നല്ല വിലയിരുത്തല്‍.

вяισи said...

വകീല്‍ & അര,
എനിക്ക് വിക്രമിന്റെ അഭിനയത്തില്‍ വത്യസ്ഥ അനുഭവപെട്ടു.. ചില രംഗങ്ങള്‍ വളരെ തന്മയതോട് കൂടി വിക്രം കൈകാര്യം ചെയ്തിട്ടുണ്ട്..

പിന്നെ സന്തോഷ്‌ശിവന്റെ ക്യാമറ.. ധാരാളം രംഗങ്ങള്‍ സംഭാഷണം ഇല്ലാതെ പറഞ്ഞിട്ടുണ്ട്.. വളരെ മൈന്യുറ്റ് ആയ കാര്യങ്ങള്‍ വരെ..ഐശ്വര്യക്ക്‌ പ്രതേകിച്ചു ഒന്നും ചെയ്യാനില്ല, മാത്രമേല്ല പ്രായം തോനിക്കുകയും ചെയ്യുന്നു.. പ്രിതിവിരാജ് ഉള്ള സമയം വളരെ നല്ല പോലെ സ്ക്രീന്‍ പ്രേസേന്‍സ്സ് എടുത്തിട്ടുണ്ട്.. കര്തികിന്റെ ഒരു കുരങ്ങനെ പോലെ തന്നെ ആക്കിയിട്ടുണ്ട്.. കഥ വെച്ച് നോക്കുമ്പോള്‍ യാതൊന്നും ഇല്ലാത്ത സിനിമ.. മാത്രമേല്ല ആദ്യപകുതി കുറച്ചു വോയേജര്‍ രീതിയില്‍ എടുത്തിരിക്കുന്നു.. രണ്ടാം പകുതിയില്‍ ആണ് കഥ എന്ന് പറയുന്ന സാധനം എന്തെങ്കിലും ചൂട് വെക്കുനത്..പിന്നെ പറയാന്‍ ഉള്ളത് സിനിമയ്ക്കു വേണ്ടി ഒരുക്കിയിരിക്കുന സെറ്റ്.. വളരെ ഭംഗിയായി തയാര്‍ ചെയ്തിരിക്കുന്നു..

എന്തൊക്കെ ആണകിലും, ചെളിയില്‍ കിടന്നും മഴയില്‍ കിടന്നും അഭിനയിച്ചു ഈ സിനിമ പുറത്തു ഇറക്കിയതില്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ ആശംസ അര്‍ഹിക്കുന്നു..

ചില്ലറ പറഞ്ഞ പോലെ ഒരു ദ്രാവിഡന്‍ / ആര്യന്‍ രീതിയോ അതോ ഒരു വൈഷ്ണവന്‍/ശൈവന്‍ രീതിയോ ആകാം രാവണന്‍/രാവ൯ സിനിമയുടെ ജയം/പരാജയം ഒരു പരിധി വരെ കുറിക്കുനത്.. എന്നാലും രാവാന്‍ കനട്ത് വെച്ച് പറയുമ്പോ അഭിഷേക് ഇനിയും കൊറേ വളരാന്‍ ഉണ്ട്.. വളരെ അധികം.. അതിനു ബച്ചന്‍, എഡിറ്റര്‍ ശ്രീകര്‍പ്രസാദിനെ തെറി വിളിച്ചിട്ട് കാര്യം ഇല്ല.. മോന്‍ മോഴ ആയതിനു അയല്‍വക്കകാരെ തെറി വിളിക്കുന്ന പോലെ...

Vempally|വെമ്പള്ളി said...

നിരൂപണം കൊള്ളാം വക്കീലെ. മണിരത്നം എന്നു കേള്‍ക്കുമ്പോ പ്രതീക്ഷകള്‍ വളരെയധികമാണ് മെനക്കെട്ടു സിനിമയെടുക്കുന്ന ആള്‍ സന്തോഷ് ശിവനും കൂടിയപ്പോ ഒരു അടിപൊളി പീസ് പ്രതീക്ഷിച്ചു. പിന്നെ എന്തോ എനിക്കിതുവരെ ഈ അഭിഷേകിനെ അത്ര അങ്ങു പിടിച്ചിട്ടില്ല ഒരു ഫിലിമിലും.

അരേടെ അഭിപ്രായം കണ്ടില്ലെ‌ ഐശ്വര്യ അഭിനയം നിര്‍ത്തണമെന്ന് അര പറഞ്ഞ സ്ഥിതിക്ക് ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നൂ.

പട്ടേപ്പാടം റാംജി said...

മണിരത്നവും സന്തോഷ്‌ ശിവനും...
മോശമായി എന്നറിഞ്ഞപ്പോള്‍ നിരാശ.
ഭാവികങ്ങള്‍.

അരവിന്ദ് :: aravind said...

(എന്തോ എനിക്കിതുവരെ ഈ അഭിഷേകിനെ അത്ര അങ്ങു പിടിച്ചിട്ടില്ല ഒരു ഫിലിമിലും) Try Yuva.

Visala Manaskan said...

ഐശ്വര്യയെ കാസ്റ്റ് ചെയ്തതിൽ തെറ്റ് പറയാൻ പറ്റില്ല അരേ. ഇന്ത്യൻ സിനിമയിൽ ഉള്ളതിൽ തെളി ആൾ തന്നെയാണ്. വയസ്സാണേ വെറും 37.

കല്യാണം കഴിഞ്ഞാലെന്ത്? പെറ്റിട്ടില്ലല്ലോ!

അതുപറഞ്ഞപ്പോഴാ... ഇനി ഞങ്ങൾടെ രാധാ‍മണിചേച്ചിയുടെ പോലെ ഇപ്പഴും കന്യകയാണോ എന്നാണ് എന്റെ പേടി! ;) ഭർത്താവിന് നല്ല ഹൈറ്റും കാശും ഫെയിമും ഉണ്ടായതുകൊണ്ട് മാത്രമായില്ലേയ്!

ബാബു ചേട്ടന് എന്തിന്റെ കുറവായിരുന്നൂ? രാധാമണിചേച്ചിക്ക് സ്ത്രീധനമായി 101 പവനും മാരുതികാറുമാണ് കൊടുത്തത്. എന്തായിരുന്നു അവരുടെ ഒരു ചേർച്ച!

ഒന്നരകൊല്ലം അവരൊരുമിച്ച് കഴിഞ്ഞിട്ട്, ഡൈവോഴ്സിന്റെ കാരണമായി ശോഭനേച്ചി വക്കീലിനോട് പറഞ്ഞത്, ഞാനിപ്പോഴും കന്യകയാണെന്നാണ്. :(

ഹവ്വെവർ, ഞാൻ ഈ സിനിമ കണ്ടില്ല. കൊട്ടിഘോഷിച്ചിറങ്ങുന്ന ഒന്നും അങ്ങട് നന്നാവുന്നില്ലല്ലോ ല്ലേ?

ഒഴാക്കന്‍. said...

അപ്പൊ അതും പോയി അല്ലെ

അരവിന്ദ് :: aravind said...

(കല്യാണം കഴിഞ്ഞാലെന്ത്? പെറ്റിട്ടില്ലല്ലോ!)

ഞാനിക്കാര്യത്തില്‍ സ്ട്രിക്റ്റ് ആണ് വിയെം! വിയെമ്മിന്റത്രേം ഹൃദയ വിശാലത എനിക്കില്ല! ;-) ഐശ്വര്യാ റായി അല്ല, ഏത് അപ്സരസായാലും, കെട്ടിയോ?- ഞാന്‍ പിന്നെ, ങേ-ഹെ! കെട്ടിയതില്‍ പിന്നെ ലോള്‍ അഭിനയിച്ച ഒരു പടവും ഞാന്‍ കണ്ടിട്ടില്ല. സത്യം!

(പിന്നെ, ഡൈവോഴ്സ് ആവുവാണേല്‍, ചെറുതായി പരിഗണിച്ച് തുടങ്ങാമെന്നേ ഉള്ളൂ!)

സ്വപ്ന ജീവി said...

വകീല്‍, ഞാന്‍ നിരൂപണം എഴുതിയപ്പോള്‍ ചെറുതായി ഒന്ന് പേടിച്ചിരുന്നു ഇനി എന്‍റെ സിനിമ കാണലിന്റെ കുഴപ്പം വല്ലതും ആണോ എന്ന്, ഇപ്പോള്‍ ബോദ്യമായി എനിക്ക് തെറ്റിയില്ല എന്ന്

http://orma-sanjaram.blogspot.com/

റോബി said...

അപ്പോള്‍ അരവിന്ദ് ഇംഗ്ലീഷ് പടങ്ങളൊന്നും കാണാറില്ലേ? അവിടെ മിക്ക നടിമാരും കെട്ടിയതാണല്ലോ.

അല്ല, നടന്മാര്‍ കല്യാണം കഴിക്കുന്നതിനു പ്രശ്നമില്ലേ?

നട്ടപിരാന്തന്‍ said...

ദുഷ്ടാ......

അടിക്കുമ്പോള്‍ ഇത്തിരി മയത്തില്‍ അടിക്കേണ്ടേ..... പൈസയും ഒപ്പം സമയവും പോയി എന്നറിഞ്ഞതില്‍ സന്തോഷം.. പണ്ട് ഒരു ടിക്കറ്റിന്റെ പൈസയല്ലേ പോയിരുന്നുള്ളു..ഇപ്പോള്‍ 2 ടിക്കറ്റിന്റെ പൈസകൂടി കൂടുതല്‍ പോവുമല്ലോ.

ആ കിം.ഡുക്കിന്റെ 3 അയണ്‍ ഒക്കെ ഒന്ന് കാണുക.