Sunday, July 11, 2010

ഈ ഫുട്ബോളെന്നാല്‍

എന്താ മൊയ്തീനേ രാവിലെ വല്ല്യ സന്തോഷത്തിലാണല്ലോ..

ഹോ ആശ്വാസമായി കേശവാ..

മോള്‍ പ്ലസ് ടു ജയിക്കുമോന്ന് ആകെ ടെന്ഷനായിരുന്നു,,അതൊഴിഞ്ഞു കിട്ടി..

അതിനു റിസല്‍ട്ട് വന്നോ. എന്റെ മോനും എഴുതീട്ടിരിക്കുവാ..

അറിഞ്ഞു.. രാവിലെ ജിമ്മി പറഞ്ഞു മോള്‍ ജയിച്ചൂന്ന്

അതേതാ ജിമ്മി.. ഞാനറിയുന്ന പയ്യനാണോ..

എന്റെ കേശവാ.. അത് പയ്യനും മുതുക്കനുമൊന്നുമല്ല
വീട്ടിലെ പട്ടിയാ..
രാവിലെ അവന്‍ പ്രവചിച്ചു മോള്‍ ജയിച്ചെന്ന്.

ങേ.. അതെങ്ങിനെ..

ഇന്നലത്തെ മത്തിക്കറീം  ചോറും കൂടെ ഇന്നു രാവിലെ രണ്ടു പാത്രത്തിലാക്കി അവനു കൊടുത്തു..

വക്കു പൊട്ടിയതിലെ ആദ്യം കഴീച്ചാല്‍ ജയിക്കുമെന്നും കരിപിടിച്ചതിലെ കഴിച്ചാല്‍ തോല്ക്കുമെന്നും

ഭാഗ്യത്തിന്‍ അവനാദ്യം കഴിച്ചത് വക്കു പൊട്ടിയതിലേയാ..
ഹോ സമാധാനമായി..

------------------------------------------------------------------------


ഡാ കുഞ്ഞേ നീ ഇനി ടീവീടെ  റിമോട്ട് അച്ഛയ്ക്ക് താ.. ഫുട്ബോള്‍ തുടങ്ങാറായി..

അച്ഛേ ഈ സിനിമാ കൂടെ എനിക്കു കാണണാരുന്നു..

അതു നീ കളി കഴിഞ്ഞിട്ടു കണ്ടോ..
നിനക്കറിയാമോ ഈ ഫുട് ബോള്‍ എന്നു പറഞ്ഞാല്‍ വല്യ കളിയാ
നോക്കിക്കേ ചേട്ടന്മാരൊക്കെ ദേശീയ ഗാനം പാടുന്ന കണ്ടോ

കണ്ടു.. അവരെന്നാ ഫുട്ബോള്‍ തുടങ്ങാത്തെ അച്ഛേ

ഈ പാട്ടു തീരുമ്പം തുടങ്ങും..

അപ്പോ ഈ ഫുട് ബോളെന്നു പറഞ്ഞാല്‍ സീരിയലാണോ അച്ഛേ..
സീരിയലിനല്ലേ തുടങ്ങുമ്പം പാട്ടുള്ളത്..

------------------------------------------------------------------------

ബിജൂ.. മുടിയൊന്നു പറ്റെ വെട്ടണം.. കൂടെ താടിയും എടുക്കണം..

ങാഹാ ജോസഫ് ചേട്ടനെ ഈ വഴിക്കുകണ്ടിട്ട് കുറെ നാളായല്ലോ
മുടെയും താടിയുമൊക്കെ ആകെ വളര്ന്ന്‍ .. ഇതെന്തു പറ്റി..

ഒന്നും പറയേണ്ടടാ ഉവ്വേ.. ഒരബദ്ധം പറ്റി
ലോകകപ്പ് ഫുട് ബോള്‍ അല്ലേ.. നാട്ടുകാരുടെ ചിലവില്‍ മുടീം താടീം എടുക്കാമെന്നു വെച്ചു..

എന്നിട്ട്...

എന്നാ പറയാനാ.. കവലേലെ പിള്ളേരോട് അര്‍ജന്റീന തോല്ക്കുമെന്നും ഇല്ലേല്‍ തലമൊട്ടയടിച്ച് താടീം എടുക്കാമെന്നു ബെറ്റു വെച്ചു..
കാശു പോക്കറ്റില്‍ കിടക്കുകേം ചെയ്യും മുടീം വെട്ടും നടക്കും എന്നോര്ത്തു ബെറ്റീതാ.പണ്ടാരടങ്ങാന്‍  മരഡോണയും മെസ്സീമൊക്കെ ഇങ്ങനെ ചതിക്കുമെന്ന് ആരോര്ത്തു..
 ദാ കെടക്കുന്നു അര്‍ജന്റീന ഡിം..

10 comments:

രഞ്ജിത് വിശ്വം I ranji said...

അങ്ങിനെ ആ അഘോഷവും തീര്‍ന്നു..

Anonymous said...

ഗിഹി!കൂതറ വക്കീലിന്റെ ഒരു കാര്യം.!

Anonymous said...

ഹും, അപ്പ ട്വീട്ടിംഗ് കൊറയുമ്പോ ഓര്‍ത്ത മതി വക്കീല്‍ സൃഷ്ടിയുടെ വേദനയിലാനെന്ന്‍.. :)

vinutux said...

ഹിഹിഹി...!രണ്ടാമതെ കഥ സ്വന്തം അനുഭവം ആണല്ലേ ?

ഒഴാക്കന്‍. said...

ഹാ ഹാ ആക്ഷേപ ഹാസ്യം നന്നായി

ബിനോയ്//HariNav said...

ഹ ഹ ഹ നീരാളിക്കൊരു പണി അല്ലേ :)

കൂതറHashimܓ said...

ആഹ പട്ടി കൊള്ളാം

ആളവന്‍താന്‍ said...

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം തടയാനായാണ് നാട്ടില്‍ പല ടെസ്റ്റുകളും വിലക്കിയിട്ടുള്ളത്. ഇതിപ്പൊ അങ്ങനെയുള്ളവര്‍ കണ്ട പട്ടിയെയും പൂച്ചയെയും ഒക്കെ കൊണ്ടു ടെസ്റ്റ്‌ റിസള്‍ട്ട് ഉണ്ടാക്കിക്കളയുമല്ലോ ചേട്ടാ....!! കാലം പോയ കോലം.... അല്ലാതെ ഇതിനൊക്കെ എന്ത് പറയാന്‍? അതോ കോലം പോയ കാലമോ? ങാ.......

ചെലക്കാണ്ട് പോടാ said...

അര്ജന്റീന തോറ്റില്ലേ, എന്നിട്ടും മൊട്ടയടിച്ചോ?

Jishad Cronic™ said...

നന്നായി...