Monday, December 21, 2009

ഓശാനാ ന്യൂസ് ചാനല്‍

രംഗം 1
ഓശാനാ ന്യൂസ് ചാനലിന്റെ ഓഫീസ്. സമയം രാത്രി 11 മണി. ഫ്ലാഷ് ന്യൂസും ബ്രേക്കിംഗ് ന്യൂസുമൊഴിഞ്ഞ് ഉറക്കം തൂങ്ങിയിരിക്കുന്ന ചാനലോഫീസിലേക്കൊരു ഫോണ്‍കോള്‍.

ഹലോ.. ഓശാനാ ചാനലല്ലേ..
അതേ.. ആരാണ്
ഞാന്‍  കുറ്റിക്കാട്ടീന്ന് റിപ്പോര്‍ട്ടര്‍ അബ്ദുവാണ്‍.  ഇവിടെയടുത്തൊരു പെണ്ണുകേസ് ഏതോ നേതാവാണെന്നു തോന്നുന്നു വിശദവിവരം അറിയില്ല അനേഷിക്കുന്നുണ്ട്,

ഹോ ആശ്വാസമായി ഫ്ലാഷ് ന്യൂസ് ഒന്നുമില്ലാതെ ബോറടിച്ചിരിക്കുവാരുന്നു.. എന്തായാലും ബ്രേക്കിംഗ് ന്യൂസ് തന്നെ കൊടുക്കാം.
അബ്ദൂ ബാക്കി വിവരം ഉടനേതരണേ..  ശരി..

ഏതു നേതാവാണെന്നറിഞ്ഞില്ലല്ലോ എന്തായാലും  "കുറ്റിക്കാട്ടില്‍ പെണ്ണുകേസ് പിടിയിലായത് ഇടതു നേതാവെന്നു സംശയം"  എന്നൊരു ബ്രേക്കിംഗ് ന്യൂസ് അങ്ങു കൊടുക്കാം. ഒരു പണി അങ്ങിനെയങ്ങു കിടക്കട്ടെ. പറ്റുമ്പോഴൊക്കെ അവന്മാര്‍ക്കിട്ട് പണി കൊടുക്കണമെന്നാണല്ലോ ആസ്ടേലിയായീന്ന് മുതലാളി വിളിച്ചപ്പോള്‍  പറഞ്ഞത് .  അല്ലെങ്കിലും ഈ  വലതിലെ നേതാക്കന്മാര്‍ക്കെന്താ സ്നേഹം. കുപ്പീം തുട്ടുമൊക്കെ ചോദിക്കാതെ തന്നെ വീട്ടിലെത്തിച്ചു തരില്ലേ. നമ്മളെക്കൊണ്ടാകുന്ന ഉപകാര സ്മരണ ചെയ്യണമല്ലോ.

ഹലോ.. ആരാണ്‍..
കുറ്റിക്കാട്ടീന്ന് അബ്ദുവാ.. അതേ... പിടിയിലായ നേതാവ് നമുക്ക് വേണ്ടപ്പെട്ടയാളാ..  ഈ ചാനലിലൊക്കെ വന്ന് തൊള്ള കീറി തെറിപറയുന്ന ആളില്ലയോ.. അയാളാ..

അയ്യോ.. അപകടമായോ.. അബ്ദൂ നീ ആളെ ശരിക്ക് കണ്ടോ.. ഇന്നു വൈകുന്നേരത്തെ ന്യൂസ് അവറിലിരുന്ന്  അര്‍ദ്ധരാത്രീല്‍ സൂര്യനുദിക്കുന്ന കാര്യം അങ്ങ് പറഞ്ഞേച്ചു പോയതേയുള്ളൂ.. ഇത്രപെട്ടന്നു രാത്രീ സൂര്യനുദിച്ചോ.. അബ്ദൂ.. നീയൊന്നു കൂടി നോക്കിക്കേ.. കൂടെയുള്ളത് ഏതെങ്കിലും വകയില്‍ വല്ല  അമ്മായിയോ അമ്മൂമ്മയോ വല്ലോം ആക്കാന്‍ പറ്റുമോന്ന്.. നമ്മുടെ ആളാ
വീണ്ടും വിളിക്കണേ.. ശരി.. .

സുരേഷേ..  വേഗം ബ്രേക്കിംഗ് ന്യൂസ്  അങ്ങു മാറ്റിക്കോ. ഇനി കൊടുക്കണ്ട  പകരം മറ്റേ തീവ്രവാദക്കേസിന്റെ ന്യൂസ് ഒന്നു കൂടിയങ്ങ് മൂപ്പിച്ചോ.. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലും രമണിക്കും ഭാര്യക്കും പങ്ക്‍ എന്നങ്ങോട്ട് വിട്. ആള്‍ക്കാര്‍ വായിച്ച് അന്തം വിടട്ടെ.

ഹലോ.. ഓശാനാ ന്യൂസ് ഓഫീസല്ലേ..
അതേ..
ഇത്  മണപ്പുറത്തൂന്ന് ഭാസിയാ.. പെണ്ണു കേസില്‍ ഏതോ നേതാവിനെ പിടിച്ചു എന്നു കേട്ടല്ലോ.. ചാനലില്‍ വാര്ത്ത കാണാത്തതു കൊണ്ട് വിളിച്ചതാ..
ഏയ് അങ്ങിനെ ഒരു സംഭവം നടന്നിട്ടുണ്ടോ.. ഞങ്ങള്‍ക്ക് അറിവില്ലല്ലോ..
മറ്റേ കുളിര്മ്മ ചാനലില്‍ പറയുന്നുണ്ടല്ലോ..
ഹോ.. അത് പാര്‍ട്ടി ചാനലല്ലേ.. ഞങ്ങളെപ്പോലെ നേരോടെ നിര്‍ഭയം നിരന്തരം  കാണിക്കുന്നവരല്ലല്ലോ.. ഞങ്ങള്‍ പറയുന്നത് മാത്രം നിങ്ങള്‍ വിശ്വസിച്ചാല്‍ മതി..

ഈ പാര്‍ട്ടിക്കാര്‍ ചാനലു തുടങ്ങിയത് പാരയായി. തുടങ്ങാതിരിക്കാന്‍ എന്തൊക്കെ കളി കളിച്ചതാ.. കോര്‍പ്പൊറെറ്റ് പാര്‍ട്ടീന്നൊക്കെ പറഞ്ഞ് എത്ര പ്രാവശ്യം ചര്‍ച്ച സംഘടിപ്പിച്ചതാ..   ആള്‍ക്കാരെ പറ്റിച്ച് ഒരു വഴിക്കാക്കി ജീവിച്ചു പോകുവാരുന്നു. അപ്പോഴാ മനുഷ്യരെ മെനക്കെടുത്താന്‍ അവന്മാരുടെ ചാനല്‍ വന്നത്.

സുരേഷേ കുളിര്‍മ്മ ചാനലില്‍  വന്ന സ്ഥിതിക്ക് കുഞ്ഞാക്കുഞ്ഞായിട്ട് ആ താഴെക്കൂടെ വാര്‍ത്ത ഒന്നു സ്ക്രോള്‍ ചെയ്യിച്ചേക്ക്. ചെയ്തോന്നു ചോദിച്ചാല്‍ ചെയ്തു ഇല്ലേന്നു ചോദിച്ചാല്‍ ഇല്ല അങ്ങിനെ അണ്ടിനും സംക്രാന്തിക്കും ഒരു പ്രാവശ്യം എന്ന കണക്കിനങ്ങു പോകട്ടെ. ചാനല് നിക്ഷ്പക്ഷമാണെന്നാണല്ലോ നമ്മള്‍ പറയുന്നത്.

രംഗം 2
ഓശാനാ ന്യൂസ് ഓഫീസ്. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി

എന്റെ സുരേഷേ.. സമാധാനാമായി.. നേതാവിനെതായാലും ജാമ്യം കിട്ടി.. ഹോ രക്ഷപെട്ടു. അല്ലെങ്കില്‍ ജയിലില്‍ കൊണ്ടു പോകുന്നതൊക്കെ ന്യൂസില്‍ കൊടുക്കണ്ടി വന്നേനെ. ഇതിപ്പം ചിരിച്ചു കൈയ്യും വീശിയല്ലേ നേതാവ് വരുന്നത്. ആ ഷോട്ട് ഇടയ്ക്കിടയ്ക്ക് കാണിച്ചോ. ആള്‍ക്കാര്‍ കണ്ടാല്‍ നേതാവ് തിരഞ്ഞെടുപ്പില്‍ വിജയശ്രീലാളിതനായി വരുകാണോ എന്നു സംശയം തോന്നണം.
ജാമ്യത്തില്‍ വിട്ടു എന്നത് ബ്രേക്കിംഗ് ന്യൂസായി വെണ്ടയ്ക്കാ അക്ഷരത്തില്‍ പോകട്ടെ. കൂടെ നേതാവ് ചിരിക്കുന്ന ഫോട്ടോയും. പെണ്ണു കേസ് വെച്ച് നേതാവിനിത്തിരി മൈലേജ് കൂട്ടാന്‍ പറ്റുമോ എന്നു നമുക്കൊന്നു നോക്കാം.ഈ ഉര്‍വശീ ശാപം ഉപകാരമായി എന്നു കേട്ടിട്ടില്ലേ അതുപോലെ

ഹലോ തലസ്ഥാന ബ്യൂറോ അല്ലേ.. നമുക്ക് വല്ല മനുഷ്യാവകാശപ്രവര്‍ത്തകരേം കിട്ടാന്‍ സാധ്യതയുണ്ടോ.. നമ്മുടെ നേതാവിനെ രാത്രീല്‍ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്നും പറഞ്ഞ് ഒരു ചര്‍ച്ച സംഘടിപ്പിക്കാമായിരുന്നു. മറ്റേ ‌വനിതാ വിമോചനം പരിസ്ഥിതി  എക്സ് നക്സല് പാര്‍ട്ടികളാണേലും മതി അവരാണെങ്കില്‍ പിന്നെ എന്തു ചര്‍ച്ചേലും വന്നിരുന്ന്  കാച്ചിക്കോളും.

ഹലോ അബ്ദൂ.. നീയാ പെണ്ണിന്റെ വിശദാംശമനേഷിച്ചോ.. അവളൂടേ മൂന്നു തലമുറേല്‍ പെട്ട അരെങ്കിലും ഇടതു പക്ഷത്തുണ്ടോ എന്നു പ്രത്യേകം നോക്കണം. അങ്ങിനെയുണ്ടേല്‍ രക്ഷപെട്ടു. പിന്നെ ഇടതു ബന്ധം വെച്ച് ചര്‍ച്ച കൊഴുപ്പിക്കാമല്ലോ.

‌രംഗം3
ഓശാനാ ന്യൂസ്. ന്യൂസ് അവര്‍ :  രാത്രി 8 മണി

നേതാവിന്റെ അറസ്റ്റിനു പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്നാണ് ഇന്ന് ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. അതിനു മുമ്പായി നേതാവ് സംഭവത്തെക്കുറിച്ച് വിശദീകരിക്കും.

പറയൂ എന്താണു സംഭവിച്ചത്.

രാവിലെ കോത്താഴത്ത് നേതൃത്വപരിശീലന ക്ലാസും കഴിഞ്ഞ് ഉച്ചയ്ക്ക് വനിതാദിനാഘോഷത്തിലും പങ്കെടുത്ത് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ അരി തീര്‍ന്നു പോയി എന്നു പറയുന്നത്. പൊതു കാര്യം നോക്കി സ്വന്തം കുടുംബത്ത് അരി മേടിക്കുവാന്‍ പോലും മറന്നു പോയ ഞാന്‍ രാത്രി അരിവങ്ങാന്‍ കാറില്‍ ജംഗ്ഷനിലെ കടയിലെത്തിയപ്പോഴാണ്‍. അസമയത്ത് അവിടെ നില്ക്കുന്ന ആ സ്ത്രീയെ കണ്ടത്. ഗുണ്ടല്‍ പേട്ടില്‍  പോകാന്‍ നില്ക്കുകാണെന്നും ബസ്  ഇതു വരെ വന്നില്ലെന്നും പറഞ്ഞ് കരഞ്ഞപ്പോള്‍ എന്നിലെ പൊതു പ്രവര്‍ത്തകന് അത് സഹിച്ചില്ല. വെറും 300 കിലോമീറ്ററല്ലേ ഉള്ളൂ ഞാന്‍ കൊണ്ടു വിടാം എന്നു പരഞ്ഞ് അപ്പോ തന്നെ പോരുവാരുന്നു. ഏകദേശം 100 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് വീട്ടില്‍ പറഞ്ഞില്ലല്ലോ എന്നോര്‍ത്തത് . അപ്പോള്‍ തന്നെ ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. സന്തോഷം കൊണ്ടവള്‍ കരയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ചേട്ടന്‍ പോയിട്ടിങ്ങ് വാ, അരിയിടണമോ വേണ്ടയോ എന്നു എന്നിട്ട് തീരുമാനിക്കാം എന്നാണവള്‍  അനന്ദാശ്രുക്കളോടെ പറഞ്ഞത്. 

കുറ്റിക്കാട്ടില്‍ ചെന്നപ്പോഴാണ്  പറഞ്ഞത്  ഗുണ്ടല്‍ പേട്ടില്‍ പോകണ്ട അവളെ കുറ്റിക്കാട്ടില്‍ വിട്ടാമതിയെന്ന്. എന്നാ കുറ്റിക്കാട്ടിലെ എന്റെ സുഹ്രുത്തിന്റെ ആളില്ലതെ കിടക്കുന്ന വീട്ടില്‍ കയറി വെറുതെ കുറച്ചു നേരം രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തിരിച്ചു പോരാമെന്നു കരുതി ഞങ്ങളവിടെയിരുന്ന് "ആസിയന്‍ കരാറും അടയ്ക്കായുടെ വിലയും" എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തോണ്ടിരിക്കുമ്പോഴാണ്   അക്രമികളായ ഇടതന്മാരെല്ലാം കൂടി വന്ന് ഞങ്ങളെ വളഞ്ഞു പിടിച്ചത്.

അപ്പോള്‍ താങ്കള്‍ വളരെ നല്ല ഉദ്ദേശത്തോടെയാണ് പോയത്..

അതേ..

ആസിയാന്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ടായ സാഹചര്യം എന്തായിരുന്നു.

അത് ആ കുട്ടി  അവളുടെ തോട്ടത്തിലെ അടയ്ക്കാ എല്ലാം വിളവെടുക്കാറായി നില്ക്കുവാണെന്നും ആസിയാന്‍ കരാര്‍ മൂലം അതിനെങ്ങാനും വിലയിടിയുമോ എന്നും ചോദിച്ചു. അടയ്ക്കാ നെഗറ്റീവ് ലിസ്റ്റിലായതിനാല്‍ വില കുറയുകയില്ലെന്നും. അല്ലെങ്കിലും മികച്ച ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ക്ക് എന്നും മാര്‍ക്കറ്റ് ഉണ്ടാകുമെന്നും അവളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.

അറസ്റ്റിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണോ താങ്കള്‍ പറയുന്നത്.

അതെ ഇതിനു പിന്നില്‍ ഒസാമാ ബിന്‍ ലാദന്‍ അടക്കമുള്ള ഭീകരര്‍ പ്രവര്ത്തിച്ചിട്ടുണ്ട്. അവരാണ് എന്നെ കുടുക്കിയത്.

കേരളജനതയോട് എന്താണ്  പറയാനുള്ളത്.

എന്റെ ജീവിതം തുറന്ന പുസ്തകമാണ്‍. അത്യാവശ്യം മറച്ചു വെച്ചിരുന്നതൊക്കെ പണ്ട്  സംഘടനായോഗം നടക്കുമ്പോള്‍ ഗ്രൂപ്പ് കളിയില്‍ മുണ്ട് പോയപ്പോള്‍ പുറത്തായി. അതില്‍പിന്നെ എനിക്ക് ഒന്നും തന്നെ ഒളിച്ചു വെയ്ക്കാനില്ല. ഇപ്പോഴിതാ രാത്രീല്‍  ഞാനെവിടെയാണെന്നും എന്താണ് ചെയ്യുന്നതെന്നും നിങ്ങളുടെ മുന്നില്‍ തുറന്നു വെച്ചിരിക്കുന്നു. അതു കൊണ്ട്  കേരളജനത ഉള്ളത് മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്.

അങ്ങിനെ വാക്കിലും പ്രവര്‍ത്തിയിലും തികച്ചും സംസ്കാര സമ്പന്നനും പരോപകാരിയുമായ നേതാവിന്റെ പരോപകാരപ്രദമായ ഒരു പ്രവര്‍ത്തിയാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായെന്നു കരുതുന്നു. ഇനിയും മനസ്സിലാകാത്തവര്‍ക്ക് നേതാവ് പ്രധാന മല്സരാര്ത്ഥിയായെത്തുന്ന ഈ തലമുറയിലെ മഹാത്മാഗാന്ധിയെ കണ്ടെത്തുന്നതിനുള്ള "ഐഡിയാ സ്റ്റാര്‍ ഗാന്ധി"   മല്സരത്തില്‍ നേതാവിന്റെ പ്രകടനം കാണാം ഒരിടവേളയ്ക്കു ശേഷം.
നമസ്കാരം.

32 comments:

വിഷ്ണു said...

പേര് കലക്കി...ഓശാന ചാനല്‍...
ഒരു സംശയം പ്രഭോ...പണ്ടെങ്ങോ മുണ്ട് പറിച്ച നേതാവാണോ ഈ പ്രതി...അതോ സിനിമേല്‍ ഒക്കെ അഫിനയിച്ച ആ സാര്‍ ആണോ??

ramanika said...

lathu kalakki!

ഖാന്‍പോത്തന്‍കോട്‌ said...

:)

വേദ വ്യാസന്‍ said...

ഹ ഹ :)

Mohammed said...

kalakki.........

ശ്രദ്ധേയന്‍ said...

ഗര്‍ഭം, തുട, സെക്സ്, കള്ള്, ചാരിത്ര്യം.... ഈ വാക്കുകളില്‍ ഒന്നെങ്കിലും ഇല്ലാത്ത ഒരു വരി പ്രസംഗം എങ്കിലും ടിയാന്റേതു കാണിച്ചു തരാമോ? വാക്കിലുള്ളത് പ്രവൃത്തിയിലും കാണിക്കുന്നത് ആണത്തമല്ലേ സാര്‍..??

--പമ്പയില്‍ പൊട്ടിയ പടക്കം ബോംബായിരുന്നെങ്കില്‍ 'ഡിങ്കോഡാല്ഫി' വാര്‍ത്തയെ സ്ഫോടനത്തില്‍ മുക്കിക്കളയാമായിരുന്നെന്നും പരിഭവമുണ്ടത്രെ നമ്മുടെ ഒശാനക്കാര്‍ക്ക്--

ശിവരാമകൃഷ് said...

ഉണ്ണിത്താന് ഒന്നും സംഭവിച്ചിട്ടില്ല, ഉളുപ്പും മാനവും ഒക്കെ ഉള്ളവര്‍ക്കല്ലേ അതൊക്കെ വേണ്ടു.ഇവിടെ മുഖമടച്ചു അടി കിട്ടിയത് മുഖ്യധാരാ മാധമങ്ങള്‍ക്ക്‌ ആണ്.ഇന്ത്യാവിഷന്‍,ഏഷ്യാനെറ്റ് മുതല്‍ മനോരമക്കും മാതൃഭൂമിക്കും വരെ. എന്തായിരുന്നു ചാരിത്ര,സദാചാര, ജനപക്ഷ പ്രസംഗങ്ങള്‍ ഉണ്ണിത്താന്റെ വക ചാനല്‍ അന്തിചര്‍ച്ചകളില്‍‍.മാതൃഭൂമിയുടെ ഓണ്‍ലൈന്‍ തലക്കെട്ട്‌ കണ്ടോ "ഉണ്ണിത്താന്‍ വിവാദം" അനാശാസ്യമില്ല,സദാചാര വാചകമടി ഇല്ല വെറും,വെറും ഉണ്ണിത്താന്‍ "വിവാദം". നോക്കിയിരുന്നോളൂ, ഈ ഉണ്ണിത്താന്‍ വീണ്ടും വരും ചാനല്‍ ചര്‍ച്ചകളില്‍, വീണ്ടും സദാചാരം പ്രസംഗിക്കും,വീണ്ടും നാട്ടില്‍ ആടുകള്‍ പട്ടിയാക്കപ്പെടും.VM പറഞ്ഞ പോലെ തയ്യല്‍ ക്ളാസ് രാത്രി പതിനൊന്നു മണിക്ക്,ഖദരിനു എമ്ബ്രോയിഡരി വെക്കുന്ന വിദ്യ നട്ടപ്പാതിരക്ക് മലപ്പുറത്തെ വിദൂര ഗ്രാമത്തില്‍ പരിശീലിക്കുന്നത് ഒക്കെ 'ജനപക്ഷ' ജനാധിപത്യ പ്രവര്‍ത്തനമായി കൊണ്ടാടപ്പെടും.

the man to walk with said...

:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹ ഹ..രഞ്ജിത്തേ,

ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ആരെങ്കിലുമായി സാമ്യം തോന്നുന്നത് ഒരു രോഗമാണോ ഡോക്ടര്‍?

ഞെക്കിപ്പിഴിഞ്ഞു കളഞ്ഞല്ലോ..

ആശംസകള്‍!

ബിനോയ്//HariNav said...

"..ഇവിടെ മുഖമടച്ചു അടി കിട്ടിയത് മുഖ്യധാരാ മാധമങ്ങള്‍ക്ക്‌ ആണ്.ഇന്ത്യാവിഷന്‍,ഏഷ്യാനെറ്റ് മുതല്‍ മനോരമക്കും മാതൃഭൂമിക്കും വരെ. എന്തായിരുന്നു ചാരിത്ര,സദാചാര, ജനപക്ഷ പ്രസംഗങ്ങള്‍ ഉണ്ണിത്താന്റെ വക ചാനല്‍ അന്തിചര്‍ച്ചകളില്‍‍..."

അദന്നെ :)

sivanpillai said...

very good channel

ithe unnithan alle

Kiranz..!! said...

അത് ആ കുട്ടി അവളുടെ തോട്ടത്തിലെ അടയ്ക്കാ എല്ലാം വിളവെടുക്കാറായി നില്ക്കുവാണെന്നും ആസിയാന്‍ കരാര്‍ മൂലം അതിനെങ്ങാനും വിലയിടിയുമോ എന്നും ചോദിച്ചു.

ഇതിലും മനോഹരമായ ഒരു ആക്ഷേപഹാസ്യം ഈ വിഷയത്തിൽ ഇനിയെഴുതാൻ യാതൊരു സ്കോപ്പുമില്ലാതാക്കിക്കളഞ്ഞല്ലോ ഫീകരാ :)

അമ്മേടെ നായര് said...

പേര് കലക്കി...ഓശാന ചാനല്‍...:)
ഞെക്കിപ്പിഴിഞ്ഞു കളഞ്ഞല്ലോ..

Anonymous said...

നല്ല കൊട്ട്!!

ജനശക്തി said...

:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അടിച്ചു പൊളിച്ചു നശിപ്പിച്ചല്ലോ.... :)

ISMAIL KURUMPADI said...

ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളതും നിങ്ങള്‍ കേള്‍ക്കണം. എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുക.അഭിപ്രായം ഇടുക ...

www.shaisma.blogspot.com

നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട രഞ്ജിത്,

ഇത്തരം ശൈലിയും കയ്യിലുണ്ടല്ലേ..... വളരെ നന്നായിരിക്കുന്നു.

ബെര്‍ളിയുടെ നെയ്യപ്പന്യൂസിനെക്കാള്‍ ഭംഗിയായി രജ്ഞിത് എഴുതിയിരിക്കുന്നു.

മാധ്യമങ്ങളാണ് ഒരു ദിവസത്തെ അജണ്ട തീരുമാനിക്കുന്നത് എന്നറിയാന്‍ സാധിച്ചില്ലേ.

pattepadamramji said...

പുള്ളിക്കാരന്‌ സന്തോഷ് മാധവന്റെ ഒരു ഛായയില്ലെ....? തുറന്ന പുസ്തകത്തിന്റെ പേജുകള്‍ ഇനിയും എത്രയോ പേരുടെ അഴിയാന്‍ കിടക്കുന്നു? എന്തായാലും ഇന്ത്യാവിഷനും മനോരമക്കും മാന്റോക്കിനും പറ്റിയ പേര്‌ ഓശാന... നന്നായ്.

Jimmy said...

കലക്കി തകർത്ത്‌ പൊടിച്ച്‌ തരിപ്പണമാക്കിക്കളഞ്ഞല്ലോ രഞ്ജിത്തേ... അടയ്ക്കയുടെ വില നിശ്ചയിച്ചോ ആവോ... എന്തായാലും കൊള്ളാം...

മുരളി I Murali Nair said...

ഗംഭീരമായി.....തകര്ത്തു.... .നമ്മുടെ മാധ്യമങ്ങള്‍ക്ക് ഇതിലും വലിയ ഒരടി കിട്ടാനില്ല..
:)
(നല്ല രചനാ ശൈലി...ഇഷ്ടപ്പെട്ടു..)

habeeb said...

very gooooooooooood

koushik said...

"..ഇവിടെ മുഖമടച്ചു അടി കിട്ടിയത് മുഖ്യധാരാ മാധമങ്ങള്‍ക്ക്‌ ആണ്

സോണ ജി said...

:) kollam mashe!

സജി said...

ഇതു ഞാനറിഞ്ഞില്ല....
അന്നു ശരിയായിട്ടു.........ന്‍ പോലും സമ്മതിക്കുകേല ഈ ചാനലുകാര്‍ !

പാവപ്പെട്ടവന്‍ said...

ഹലോ തലസ്ഥാന ബ്യൂറോ അല്ലേ.. നമുക്ക് വല്ല മനുഷ്യാവകാശപ്രവര്‍ത്തകരേം കിട്ടാന്‍ സാധ്യതയുണ്ടോ.. നമ്മുടെ നേതാവിനെ രാത്രീല്‍ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്നും പറഞ്ഞ് ഒരു ചര്‍ച്ച സംഘടിപ്പിക്കാമായിരുന്നു. മറ്റേ ‌വനിതാ വിമോചനം പരിസ്ഥിതി എക്സ് നക്സല് പാര്‍ട്ടികളാണേലും മതി അവരാണെങ്കില്‍ പിന്നെ എന്തു ചര്‍ച്ചേലും വന്നിരുന്ന് കാച്ചിക്കോളും.

ഹ ഹ ഹ ഹ അയ്യോ അയ്യോ എന്‍റെ അമ്മേ കലക്കി ......സൂപ്പര്‍ നേരോടെ നിര്‍ഭയം നിരന്തരം

പാവപ്പെട്ടവന്‍ said...

എനിക്കങ്ങു ഇഷ്ടപ്പെട്ടു ............വളരെ തനിമയോടെ ഇന്നത്തെ മാധ്യമ അപചയം നന്നായി അവതരിപ്പിച്ചു ആത്മാര്‍ത്ഥമായ ആശംസകള്‍

നാടകക്കാരന്‍ said...

kalakki machaa

Typist | എഴുത്തുകാരി said...

ഗംഭീരായി മാഷെ.

ITUAE said...

Well done

jayanEvoor said...

ഈശോയെ!
എന്നാക്കെ കാണണം, കേക്കണം!

mazhamekhangal said...

athi gambheeram!!!!!