ഇന്നു ക്രിസ്മസ് ..... പത്രക്കാര്‍ക്ക് അപൂര്‍വമായിക്കിട്ടുന്ന അവധി ദിനങ്ങളിലൊന്ന്. പ്രോഗ്രാം ചെയ്തുവെച്ച ജീവിത രീതിയില്‍ നിന്നൊരു ചേഞ്ച്... പതിവിലും നേരത്തെ ഉറക്കമുണര്‍ന്നു...പണ്ടുമുതലേ ഉള്ള ശീലമാണ് അവധി ദിനങ്ങളില്‍ നേരത്തെ ഉണരുക എന്നത്. സ്കൂളില്‍ പഠിക്കുന്ന കാലത്തു അവസാന ദിവസത്തെ പരീക്ഷയും കഴിഞ്ഞു അവധിക്കാലം തുടങ്ങുന്ന ആദ്യ പ്രഭാതത്തില്‍ നേരത്തെ എഴുന്നേല്ക്കുവാന് എന്ത് ഉത്സാഹമായിരുന്നു. ആ ശീലം ഇതു വരെ മാറിയിട്ടില്ല. കുട്ടിക്കാലം വിട പറഞ്ഞിട്ട് നാളേറെ ആയെന്കിലും ഇന്നും ഉത്സവദിനങ്ങളില്‍ മനസ്സ് കുട്ടിക്കാലത്തേക്ക് ഓടിപ്പോകും. ഇന്നു... നാട്ടില്‍ നിന്നും അകലെ ഈ നഗരത്തിലെ ഫ്ലാറ്റില്‍ ഞാനും എന്റെ സഹമുറിയനും.. എന്ത് ആഘോഷിക്കാനാണ്. കാപ്പിയും കുടിച്ചു കുറെ നേരം ടി വി യുടെ മുന്പില് ഇരുന്നു. ഇപ്പോള്‍ അവിടെയാണല്ലോ ആഘോഷങ്ങളെല്ലാം. പല വീടുകളിലും സിനിമയുടെ സമയം നോക്കിയാണ് ക്രിസ്മസ് സദ്യ പോലും. നാട്ടില്‍ ആനന്കില്‍ ക്രിസ്മസ് ദിനം തിരക്കോടു തിരക്ക് തന്നെ .. കൂട്ടുകാരുടെ വീടുകളില്‍ നിന്നാവും അന്നത്തെ ഭക്ഷണം. പിന്നെ ക്രിസ്മസ് റിലീസ് സിനിമ ... ക്രിസ്മസ് കരോള്‍.. അങ്ങിനെ പോകും ആഘോഷം. വൈകിട്ട് നൂറടിച്ചു മിനുങ്ങി വരുന്ന അച്ചായന്മാരുടെ കലാ പ്രകടനവും കൂടിയകുന്പോള് പരിപാടികള്‍ ഗംഭീരമാകും. ആലോചിച്ചപ്പോള്‍ വിഷമം തോന്നി. രാവിലെ മലയാളീ പത്രക്കാരുടെ ഒരു കൂട്ടായ്മ ഉണ്ട്. പ്രവാസി മലയാളി സാഹിത്യകാരന് ബന്ന്യമിനുമായി മുഖാമുഖം. കുറച്ചു പേര് മാത്രം ഉള്ളതിനാലാവാം പത്രക്കര്ക്കിടയില് പതിവുള്ള പാരകലൊന്നും ഇവിടെയില്ല. ആരോഗ്യകരമായ മത്സരവും സൌഹൃദവും മാത്രം . അനസിനോപ്പം ഹാളിലെത്യപ്പോള് പരിപാടി തുടങ്ങുന്നതെ ഉള്ളു. ബന്യാമിന് നേരത്തെ തന്നെ എത്തിയിട്ടുണ്ട്. ചന്ടിര്കയിലെ മജീദിക്കയും ജീവനിലെ പാര്‍വതിയുമൊക്കെ സ്റ്റേജ് ഒരുക്കുന്ന തിരക്കിലാണ്. ഔപചാരികതകലുടെ വീര്‍പ്പുമുട്ടലുകളില്ലാതെ പരിപാടി ആരഭിച്ചു. പ്രവാസ സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ച ഹ്രസ്വമെന്കിലും നന്നായി. ബന്യാമിന്റെ പുതിയ നോവല്‍ ആടുജീവിതം പ്രവാസിയുടെ തീക്ഷ്ണമായ ജീവിതാനുഭാങ്ങലെക്കുരിച്ചാണ്. പിരിയുന്പോള്‍ ആടുജീവിതത്തിന്റെ ഒരു കോപ്പി ചോദിച്ചു വാങ്ങാന്‍ മറന്നില്ല. ഭക്ഷണത്തിന് ശേഷം വീണ്ടും താവളത്തിലേക്ക്. ആടുജീവിതം വായിക്കാനെടുത്തപ്പോള്‍ ഒരു നോവല്‍ എന്നതിനപ്പുറം പ്രത്യേകതയൊന്നും തോന്നിയില്ല. പക്ഷെ ഓരോ പേജ് കഴിയുമ്പോളും അത് നമ്മെ അതിലേക്കു പിടിച്ചു വലിച്ചു കൊണ്ടേയിരുന്നു. ഗള്‍ഫ് എന്ന മോഹന സ്വപ്നത്തില്‍ കുടുങ്ങി മരുഭൂമിയിലെത്തിയ നജീബിന്റെ ജീവിതാനുഭവങ്ങലുറെ തീക്ഷ്ണത മനസ്സിനെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു. ഗള്‍ഫ് സ്വപ്നം സൗദിയിലെ മരുക്കാടുകള്ക്ക് ഉള്ളില്‍ എവിടെയോ ആട് ജീവിതമായി പരിണമിച്ച ദുരന്തവും അതില്‍ നിന്നും രക്ഷ തേടിയുള്ള പ്രയാണവും ആരുടെയും കരലളിയിക്കുന്നതാണ്. പ്രവാസികളും പ്രവാസ സ്വപ്നം തേടുന്ന മലയാളികളും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട നോവല്‍. കഥാകാരന് നോവലിന്റെ അന്ത്യത്തില്‍ പറയുമ്പോലെ ഇതൊരു നോവലല്ല ഗള്‍ഫ് സ്വപ്നം തേടിയിറങ്ങിയ ഒരു ദുര്ഭാഗ്യവാന്റെ ജീവിതാനുഭവങ്ങലുറെ ഒരേട് ... നോവലിലെ നായകന് തന്നെയാണ് അത് പ്രകാശനം ചെയ്തതും.
നാലുമണി കഴിഞ്ഞപ്പോഴേക്കും സന്ധ്യയായി തുടങ്ങി. എന്താണെന്നറിയില്ല ഡിസംബര്‍ മാസം ആയിട്ടും തണുപ്പ് തീരെ ഇല്ല. ആഘോഷങ്ങളില്ലാത്ത ഒരു അവധി ദിനം കൂടി കഴിയുന്നു.ഇനി വീണ്ടും കണക്കുകളുടെയും കണക്കു കൂട്ടലുകലുറെയും ലോകത്തേക്ക്.
നാലുമണി കഴിഞ്ഞപ്പോഴേക്കും സന്ധ്യയായി തുടങ്ങി. എന്താണെന്നറിയില്ല ഡിസംബര്‍ മാസം ആയിട്ടും തണുപ്പ് തീരെ ഇല്ല. ആഘോഷങ്ങളില്ലാത്ത ഒരു അവധി ദിനം കൂടി കഴിയുന്നു.ഇനി വീണ്ടും കണക്കുകളുടെയും കണക്കു കൂട്ടലുകലുറെയും ലോകത്തേക്ക്.
1 comment:
നല്ല കുറിപ്പ്,
ആടുജീവിതത്തെപ്പറ്റി പറഞ്ഞത് സത്യം
എല്ലാ പ്രവാസികളും വായിച്ചിരിക്കേണ്ട പുസ്തകം.
ബഹറിനില്‍ എവിടെയാ താമസം.
പരിചയപ്പെടാന്‍ താത്പര്യം ഉണ്ട്.
ഇവിടെ കുറേ ബൂലോകര് ഉണ്ട്.
സമയം കിട്ടിയാല്‍ വിളിക്കുക
ബാജി - 39258308
Post a Comment