Friday, January 2, 2009

മാന്ദ്യത്തിന്റെ കേരളക്കാഴ്ച

ശ്യാമളെ... കോലായിലെ ചാരുകസേരയില്‍ ഇരുന്നു സുകുമാരന്‍ മാഷ്‌ നീട്ടി വിളിച്ചു. എത്ര വിളിച്ചാലും കേള്‍ക്കില്ല... ഇത്ര മാത്രം തിര്ക്കെന്താ ഇവള്‍ക്ക്. വീട്ടിലാകെ തങ്ങള്‍ രണ്ടുപേരും മാത്രം. വല്ലതുമൊന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാമെന്ന് വെച്ചാല്‍ അവള്ക്ക് തിരക്കൊഴിഞ്ഞിട്ട് നേരം വേണ്ടേ .. " എന്നെ വിളിചാരുന്നോ" അടുക്കളയില്‍ നിന്നുമാണ് ചോദ്യം. " അരിയൊന്നു വാര്തെച്ചും ഇപ്പം വരാം " പിന്നെ സദ്യവട്ടമല്ലേ തയ്യാറാക്കുന്നത് രണ്ടു പെര്‍ക്കുന്നാന്‍ ഒരിത്തിരി ചോറ് .. മോരോഴിച്ചൊരു കറി.. അതിനാണീ തലയും കുത്തി മറിച്ചില്‍. പിള്ളേര് ഫോണ്‍ വിളിച്ചിട്ട് മൂന്ന് നാലു ദിവസമായി. ദുബയിന്നാനെന്കിലും എന്നും വിളിക്കുന്നതാണ് .. "എടീ പിള്ളേര് വിളിചാരുന്നോ" മാഷ്‌ വീണ്ടും ഉറക്കെ ചോദിച്ചു. "ശോ.. നിങളല്ലേ എപ്പോഴും ഫോണിന്റെ മുന്‍പില്‍ ഇരിക്കുന്നെ.. എന്നിട്റെന്നോടാണോ ചോദിക്കുന്നെ.... അവര് വിളിക്കും... കഴിഞ്ഞ ആഴ്ച വിളിച്ചപ്പോള്‍ മോന്‍ പറഞ്ഞിരുന്നു ...നല്ല തിരക്കാന്നു.."
സുകുമാരന്‍ മാഷിനും ശ്യാമള ടീച്ചര്‍ക്കും ഇതാണ് ദിനചര്യ ... കുട്ടികള്‍ രണ്ട് പേരും ..ഒരാണും ഒരു പെണ്ണും ഗള്‍ഫില്‍ . മോള്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ഭര്‍ത്താവും ഒത്തു ദുബായില്‍ .. മകനും ഭാര്യയും അബുദാബിയില്‍ ...വര്‍ഷത്തില്‍ ഒരിക്കല്‍ വരും .. ഒരുമാസം.. അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് പിന്നെയുള്ള പതിനൊന്നു മാസങ്ങള്‍. "എപ്പ വിളിച്ചാലും തിരക്കാ. എന്തിനാണോ കുട്ടികളിങ്ങനെ കഷ്ടപ്പെടുന്നത്".ചോറ് വിളമ്പുമ്പോള്‍ ടീച്ചര്‍ പറഞ്ഞു ..പഠനം കഴിഞ്ഞൊരു ജോലി പറ്റിയാല്‍ സര്‍ക്കാര്‍ ജോലി .. ഏതൊരു സാധാരണ മാതാപിതാക്കളെയും പോലെയേ സുകുമാരന്‍ മാഷും ശ്യാമള ടീച്ചറും ആഗ്രഹിച്ചുള്ളു. മോളെ എന്ങിനീരിങ്ങിനു ചെര്തപ്പോഴും മോന്‍ എം ബി പഠിച്ചപ്പോഴും നല്ലൊരു ജോലി എന്നെ മോഹിച്ചുള്ളൂ.. മോള്‍ക്ക്‌ കാമ്പസ് ഇന്റര്‍വ്യൂ വില്‍ ബാംഗളൂരില്‍ പഠിച്ചിറങ്ങിയ ഉടനെ ജോലി. കൂടെ പഠിച്ച കൂട്ടുകാരനെ ജീവിത പന്കാളിയാകണമെന്നു വാശി പിടിച്ചപ്പോള്‍ എതിര്‍ത്തില്ല നല്ല കുടുംബം .. നല്ല പയ്യന്‍ ..കല്യാണം കഴിഞ്ഞ ഉടനെ തന്നെ രണ്ടുപേരും ദുബായിലേക്ക് ചേക്കേറി. ചേച്ചിയുടെ പുറകെ അനുജനും ..ഒരു മള്‍ട്ടി നാഷണല്‍ ബാന്കില്‍... അബുദാബിയില്‍. എന്തിനേറെ പറയുന്നു കൊച്ചു മക്കളെ കളിപ്പിചിരിക്കേണ്ട പ്രായത്തില്‍ അവരെ വഴിനോക്കിയിരിക്കാനാണ് യോഗം.
അല്ലെങ്കിലും കൊച്ചുമക്കള്‍ക്ക് നാട് ഇഷ്ടമല്ല. .. എല്ലാടത്തും പൊടീം ചെളീം...ഡെര്‍ട്ടി പ്ലേസ്.. എന്നാണു മോളുടെ മൂത്തമകള്‍ രണ്ടാക്ലാസുകാരി പറയുന്നതു .. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ പിസ വേണമെന്നു പറഞ്ഞു വഴക്കുണ്ടാക്കി .. നാട്ടുംപുരത് എവിടുന്നാ പിസാ ...വീകെണ്ട്സില്‍ അവളുടെ പപ്പാ വാങ്ങി കൊടുക്കുമത്രേ..കാലത്തിന്റെ ഒരു മാറ്റം .. സ്കൂളിനടുത്ത മില്ക്ബാര്‍ ഹോട്ടലില്‍ നിന്നു വാങ്ങിക്കൊടുക്കുന്ന എത്തക്കാ റോസ്റ്റ് ആയിരുന്നു അവളുടെ അമ്മയുടെ ചെറുപ്പകാലത്തെ ഏറ്റവും വലിയ മോഹം... ഊണ് കഴിഞ്ഞു ചാര് കസേരയില്‍ ചായുമ്പോള്‍ മാഷ്‌ ഓര്ത്തു ..
വൈകിട്ട് ടി വി യില്‍ വാര്‍ത്തയില്‍ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചു ചര്ച്ച നടക്കുന്നു. എന്ത് മാന്ദ്യം ... അതൊക്കെ വലിയ പണക്കാര്‍ക്കല്ലേ...പെന്‍ഷന്‍ കിട്ടിയ പണം നിക്ഷേപിച്ചിരിക്കുന്ന സേവിങ്ങ്സ് അക്കൌണ്ട് അല്ലാതെ വേറെ ബാങ്ക് അക്കൌന്ടുകല് ഒന്നുമില്ല .. പിള്ളേര് പറയുന്നതു കേള്ക്കാം .. വിസാ കാര്ടെന്നോ മാസ്റ്റര്‍ കാര്ടെന്നോ ഒക്കെ...
നിങ്ങള് കേട്ടോ അമേരിക്കയില്‍ വലിയ കംപനീന്നൊക്കെ ആള്‍ക്കാരെ പറിച്ചു വിടുന്നൂന്നു ... വാര്ത്താ കേട്ടു വന്ന ടീച്ചര്‍ പറഞ്ഞു . അല്ലെങ്കിലും അമേരിക്കക്കര്‍ക്കത് തന്നെ വേണം ... എത്ര ആളുകളെയാ കൊല്ലുന്നത്... സാധാരണ മലയാളിയുടെ സോഷ്യലിസ്റ്റ് മസസ്സില്‍ നിന്നും ഉയരുന്ന പ്രതിഷേധം. മോന് അമേരിക്കയില്‍ നിന്നും ഓഫര്‍ വന്നതാ.. അന്ന് പോകേണ്ടെന്നു പറഞ്ഞതു എത്ര നന്നായി .
രാത്രിയെന്കിലും വിളിക്കുമെന്ന് വിചാരിച്ചു.. ലൈറ്റ് അണച്ച് കിടക്കാനോരുങ്ങുംപോള്‍ ടീച്ചര്‍ വീണ്ടും പറഞ്ഞു. നാളെ രാവിലെ ഒന്നു അങ്ങോട്ട് വിളിക്കാം .. നീ കിടക്ക്‌.. മാഷ്‌ ആശ്വസിപ്പിച്ചു. ..
അതി രാവിലെ മുറ്റത്ത് വണ്ടിയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ആരാണ് സമയത്ത് വരാന്‍ മാഷ്‌ പരിഭ്രമതൊടെ വാതില്‍ തുറന്നു ...... വിശ്വസിക്കാനായില്ല .... മോനും കുടുംബവും. ... ഇതെന്തുപറ്റി ഇവന് ... ഒരു മുന്നറിയിപ്പുമില്ലാതെ ...ഒന്നും മിണ്ടാതെ അവന്‍ അകത്തേക്ക് കയറി ... എന്താടാ ഒരു മുന്നറിയിപ്പും ഇല്ലാതെ .. നിങ്ങളുടെ ഫോണ്‍ വരാഞ്ഞ്‌ വിഷമിച്ചിരിക്കുകയായിരുന്നു. .. മോന്റെ കുട്ടിയെ വാരിയെടുതുകൊണ്ട് മാഷ്‌ ചോദിച്ചു... പൂമുഖത്തേക്ക്‌ എത്തിയ ടീച്ചറും അന്തിച്ചു നിന്നു. ഒന്നുമില്ല അച്ഛാ വെറുതെ... നിങ്ങളെയൊക്കെ കാണണമെന്ന് തോന്നി പൊന്നു.. മോന്‍ പറഞ്ഞു ..
എന്തായാലും നിങ്ങള് വന്നത് നല്ല സമയത്താ .. വടക്കെ പറമ്പിലെ പ്ലാവില്‍ നിറയെ ചക്ക കായ്ച്ചിട്ടുണ്ട് ...കേശവനെങ്ങാനും വന്നാല്‍ പരിപ്പിക്കാംആയിരുന്നു. രാവിലെ കാപ്പി കഴിക്കാനിരിക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞു. എന്തായാലും പ്രാവശ്യം തിരിച്ചു പോകുമ്പോഴേക്കും ചക്ക ഉപ്പേരിയും ചക്ക പഴം വരട്ടിയതും റെഡിയാക്കാം . മകന്‍ ഒന്നും പറഞ്ഞില്ല.... എങ്കിലും അവന്റെ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങളില്‍ ആശുഭമായതെന്തോ തെളിയുന്നതായി മാഷിനു തോന്നി.
ഊണ് കഴിഞ്ഞിരിക്കുമ്പോള്‍ മകന്‍ അച്ഛന്റെ അടുത്തേക്ക് വന്നു.... നിനക്കെന്നാ മടങ്ങേണ്ടത്.... അച്ഛന്റെ ചോദ്യത്തിനുത്തരം നീണ്ട മൌനമായിരുന്നു. ...ഇനി മടങ്ങേന്ടന്നു വിചാരിക്കുവാ അച്ഛാ.. നാട്ടിലെങ്ങാനും വല്ല പണിയും നോക്കണം.. മോന്റെ മറുപടിയിലെ നിരാശയുടെ ആഴം അയാള്‍ക്ക്‌ മനസ്സിലായി. സാമ്പത്തിക പ്രതിസന്ധി മൂലം തകര്‍ന്ന അമേരിക്കന്‍ ബന്കിന്റെ സബ്സിടരി ബാങ്കിലായിരുന്നു മകന് ജോലി. ഒരു സുപ്രഭാതത്തില്‍ ഒരു നോട്ടീസ്..ജോലിയില്‍ നിന്നും പിരിഞ്ഞു പോകണം.. കമ്പനിക്ക്‌ ജീവനക്കാരെ നിലനിര്‍ത്താന്‍ ശേഷിയില്ലത്രേ... പ്രതിഷേധിക്കാനോ പ്രതികരിക്കുവാണോ കഴിഞ്ഞില്ല കരാര്‍ ജോലിക്കാരാനത്രേ. അതുകൊണ്ട് പിരിഞ്ഞു പോകുമ്പൊള്‍ ആനുകൂല്യത്തിനും അര്‍ഹതയില്ല.
കേരളത്തിലാനെന്കില്‍ ഇതൊന്നും നടക്കതില്ലായിരുന്നു. യൂണിയന്‍ കാരെന്കിലും പ്രശ്നമാകിയേനെ.... അത് പറയുമ്പോള്‍ മകന്റെ മുഖത്തെ ജാള്യത മാഷ്‌ ശ്രദ്ധിച്ചു. രാഷ്ട്രീയക്കാരും യൂനിയനുകലുമാണ് കേരളത്തിന്റെ പുരോഗതിക്ക് തടസ്സമെന്ന് വീറോടെ വാദിച്ചവനാണ്. തന്റെ ഇടതു പക്ഷ രാഷ്ട്രീയത്തെ എപ്പോഴും പുചതൊടെ സമീപിചിരുന്നവന്‍.
രാവിലെ കുമാരേട്ടന്റെ വീട്ടിലേക്ക് ചെന്നപ്പോള്‍ വലിയ തിരക്ക്. അല്ലെങ്കിലും നാട്ടുകാരുടെ കൂടെയാണല്ലോ കുമാരേട്ടന്‍ എപ്പോഴും. പന്ചായത് പ്രസിഡന്റ്... സഹകരണ ബന്കിന്ടെ ചെയര്‍മാന്‍... വായന ശാല.. അങ്ങിനെ കുമാരേട്ടന്‍ ഇലാതതായി നാട്ടിലോന്നുമില്ല. തന്റെ സതീര്ത്യനാണ്.... മോന്റെ കാര്യം കുമാരേട്ടന്‍ ക്ഷമയോടെ കേട്ടിരുന്നു.... താന്‍ വിഷമിക്കെന്ടടോ ... നമ്മുടെ സഹകരണ ബന്കില്‍ കുറെ ഒഴിവുകള്‍ വരുന്നുണ്ട് . താനവനോടു ഒരപേക്ഷ നല്‍കാന്‍ പറ.. മിടുക്കനല്ലേ..നമുക്കു നോക്കാം..
വൈകിട്ട് ടി വിയില്‍ ചര്ച്ച .. ആഗോള സാമ്പത്തിക പ്രതിസന്ധി കേരളത്തെ എങ്ങിനെ ബാധിക്കുമെന്ന്. ... ലക്ഷ ക്കനക്കിനായ പ്രവാസികളുടെ മടങ്ങി വരവ് കേരളത്തെ വല്ലാത്ത പ്രതിസന്ധിയിലാക്കുമെന്നു ആരോ പറയുന്നു ...അയാള്‍ മകനെ നോക്കി.. അവന്‍ സഹകരണ ബാങ്കിലേക്കുള്ള അപേക്ഷ പൂരിപ്പിക്കുകയായിരുന്നു.

5 comments:

ശിവ said...

വ്യത്യസ്തം ഈ അവതരണരീതി....

കാസിം തങ്ങള്‍ said...

വലിയൊരു സത്യം കഥപറച്ചിലിന്റെ രീതിയില്‍ കുറിച്ചിട്ടത് നന്നായി.ആശംസകള്‍.

smitha adharsh said...

വാസ്തവം..വലിയൊരു ആഗോള പ്രശ്നത്തെ ഇങ്ങനെ മനസ്സില്‍ തട്ടുന്ന ഒരു കഥയാക്കിയതിനു ആശംസകള്‍.
നല്ലപോസ്റ്റ്...കേട്ടോ.
ഇത്തിരി തിരക്കിലായിരുന്നു,വീട് മാറലും..അടുക്കലും,ഒതുക്കളും..കൂടെ നെറ്റ് കണക്ഷന്‍ കട്ടായി..പുതിയ പോസ്റ്റ് ഇടുമ്പോള്‍,വന്നു അറിയിക്കണേ

ബാജി ഓടംവേലി said...

നല്ല അവതരണം
ആശംസകള്‍
വിളിക്കണം പരിചയപ്പെടാം..
ബാജി ഓടംവേലി , ബഹറിന്‍
39258308

Thomas said...

you are great. very good story .but makalude pranayam oru revolution aakkamayirunnu