ഞാന്‍ അമല ... നിങ്ങള്‍ക്കറിയില്ലേ സിസ്റ്റര്‍ അമല ... പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയത്തെ ഒരു കന്യാസ്ത്രീ മഠത്തിലെ കിണറ്റിലാണ് നിങ്ങള്‍ എന്നെ ആദ്യമായി കാണുന്നത്. ഓര്‍മ്മയുണ്ടോ... പിറ്റെന്നിറങ്ങിയ പത്രങ്ങളിലെ ഒരു ഒറ്റക്കോളം വാര്‍ത്ത.... കന്യാസ്ത്രീ ആത്മഹത്യ ചെയ്തു.. ഇവള്ക്കൊക്കെ എന്തിന്റെ കേടാ എന്ന് നിങ്ങളും കരുതിയിട്ടുണ്ടാകും... യേശുവിന്റെ മണവാട്ടി .. തിരുസഭയുടെ മാനം കളയാന്‍.. ആത്മഹത്യ ചെയ്യാനനെന്കില് പിന്നെന്തിനാ കന്യാ മഠത്തില്‍ ചേര്‍ന്നത്.. നിങ്ങളിലെ പൌര മനസാക്ഷി കോപം കൊണ്ടിട്ടുണ്ടാകും. പക്ഷെ ജീവിതം തുടങ്ങുന്ന പ്രായത്തില്‍ ഭൂമിയുടെ ആഴങ്ങളിലെക്കെന്നെ വലിചെരിഞ്ഞവര് നിങ്ങള്‍ക്കിടയില്‍ ഇപ്പോഴും മാന്യതയുടെ മുഖം മൂടിയുമായി നടക്കുന്നത് ഞാന്‍ കര്‍ത്താവിന്റെ അടുത്തിരുന്നു കാണുന്നുണ്ട്. ഭൂമിയില്‍ എന്നെ അവര്‍ നരകത്തിലേക്ക് തള്ളിയിട്ടെന്കിലും ദൈവമെന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വിളിച്ചു.
കഴിഞ്ഞ പതിനാറു വര്‍ഷങ്ങള്‍...എന്തൊക്കെ അവര്‍ ചെയ്തു... തെറ്റ് ചെയ്യാത്ത മനുഷ്യരില്ലെന്നാണ് കര്‍ത്താവ് പറയുന്നത്. പക്ഷെ തൊണ്ണൂറ്റി രണ്ടിലെ ഒരു പുലര്‍കാലത്ത് അവര്‍ എന്നോടു ചെയ്ത തെറ്റിന് കര്‍ത്താവിനോടു പോലും അവര്‍ മാപിരന്നിട്ടില്ല.
പരീക്ഷ പനി തലയ്ക്കു പിടിച്ച സമയമായിരുന്നു അത്. രാത്രി താമസിച്ചാണ് ഉറങ്ങിയത്. എങ്കിലും അതിരാവിലെ തന്നെ അലാറം വെച്ചുണര്‍ന്നു. ഉറക്കം വീണ്ടും വീണ്ടും എന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. രണ്ടാം വര്‍ഷ പരീക്ഷയാണ് ഇതു കഴിഞ്ഞാല്‍ ഡിഗ്രി..ടീച്ചര്‍ ആകാനായിരുന്നു എന്റെ മോഹം..കന്യാസ്ത്രീ കുപ്പായത്തിലെ വലിയ പോക്കറ്റില്‍ നിന്നും കൈ നിറയെ മിഠായി എടുത്തു കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന സ്നേഹമുള്ള ടീച്ചര്‍. എന്നെ ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച അല്‍ഫോന്‍സ സിസ്റെരിനെ പോലെ കുട്ടികള്‍ക്കെല്ലാം പ്രിയപ്പെട്ട ടീച്ചര്‍.
കുറെ നേരം ബുക്ക് വായിച്ചപ്പോഴാണ് ദാഹം തോന്നിയത്. എടുത്തുവെച്ച വെള്ളമെല്ലാം രാത്രി തീര്‍ത്തു. കുറച്ചു തണുത്ത വെള്ളം മുഖതോഴിച്ചാല് ഉറക്കവും പോകും. കുപ്പിയുമായി ഞാന്‍ അടുക്കളയിലേക്ക് നടന്നു.
വെള്ളമെടുത്തു തിരിയുംപോളാണ് ഞാനത് ശ്രദ്ധിച്ചത് ... അടുക്കളക്കടുത്ത മുറിയില്‍ ഒരനക്കം. അരിയും മറ്റും സൂക്ഷിക്കുന്ന മുറിയാണ് വല്ല പൂച്ചയോ മറ്റോ ആയിരിക്കും .. ഓടിചില്ലെന്കില് അതെല്ലാം നശിപ്പിക്കും.. ഏത് നശിച്ച നിമിഷത്തിലാണ് എനിക്കത് തോന്നിയതെന്ന് പിന്നീട് ഞാന്‍ പലവട്ടം ആലോചിച്ചു കരഞ്ഞിട്ടുണ്ട്. മുറിക്കു വാതില്ക്കലെത്തിയപ്പോള് രണ്ടു മൂന്നാല് രൂപങ്ങള്‍ .. ഫാദര്‍ അല്ലെ അത് എന്ന് ഞാന്‍ അമ്പരപ്പോടെ തിരിച്ചറിഞ്ഞു.. . തലയ്ക്കു പുറകില്‍ എന്തോ ആഞ്ഞടിച്ച പോലെ... ഞാന്‍ നിലത്തേക്ക് വീണു... മങ്ങിയ കണ്ണുകളിലൂടെ ഞാന്‍ കണ്ട രൂപങ്ങള്‍... എനിക്കിന്നും ഓര്‍മയുണ്ട് ആ മുഖങ്ങള്‍.. എന്നെ അവര്‍ വലിച്ചിഴച്ചു കിനട്ടിനടുതെക്ക് കൊണ്ടു പോയി. എന്നെ കൊല്ലല്ലേ എന്ന് വിളിച്ചു പറയാന്‍ ഞാന്‍ ആവുന്നതും ശ്രമിച്ചു..പക്ഷെ എനിക്കൊന്നിനും കഴിയുന്നില്ലായിരുന്നു. കര്‍ത്താവേ എന്ന് ഞാന്‍ മനസ്സില്‍ അലറില് വിളിച്ചു.. പക്ഷെ ശബ്ദം പുറത്തേക്ക് വന്നതേ ഇല്ല.. ചത്തെന്നു തോന്നു .... ഇനിയെന്ത് ചെയ്യും ജോസുട്ടി...എനിക്കുറപ്പായിരുന്നു..ആ ശബ്ദം സിസ്റ്റര്‍ ഷീബയുറെതാണ് എന്ന് . ഹോസ്റ്റലില്‍ വന്നു ചേര്‍ന്നത് മുതല്‍ ഞാന്‍ കേട്ടു പരിചയിച്ച ശബ്ദം. ..അവര്‍ മൂന്നുപേരും കൂടി എന്നെ കിണറ്റിന്റെ കേട്ടിനോപ്പം പൊക്കി. പിന്നെ... അഗാതതയിലേക്ക്.. ചുറ്റും ഇരുട്ട് മാത്രം...
കണ്ണ് തുറന്നപ്പോള്‍ ഞാന്‍ കര്‍ത്താവിന്റെ മുന്‍പിലാണ്.. അമലേ .. അദ്ദേഹമെന്നെ വാല്സല്യതൊടെ വിളിച്ചു. എന്റെ ശിരസ്സില്‍ തലോടി .. ഞാന്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചു പൊട്ടിക്കരഞ്ഞു.. കര്‍ത്താവേ എന്തിനെന്നോടിത് ചെയ്യ്തു..കരയരുത് മകളെ ..അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു.. നീ എനിക്കേറ്റവും പ്രിയപ്പെട്ടവരില്‍ ഒരുവളാണ്.. അതുകൊണ്ട് നിന്നെ ഞാന്‍ എന്റെ അടുത്തേക്ക് വിളിച്ചു. അദ്ദെഹതിന്ടെ കൈയ്യില്‍ തല ചേര്‍ത്തു ഞാന്‍ എത്ര നേരമിരുന്നെന്നു എനിക്കറിയില്ല..
നീണ്ട പതിനാറു വര്‍ഷങ്ങള്‍ ....എന്നെ കൊന്നവരെ രക്ഷിക്കാന്‍ ഞാന്‍ വിശ്വസിച്ചവരൊക്കെ ആവുന്നതും ശ്രമിക്കുന്നത് ഞാന്‍ കണ്ടു.. എന്നെ മനോരോഗിയാക്കി.. ദുര്നടപ്പുകാരിയാക്കി...എന്തൊക്കെ കഥകള്‍.. എല്ലാം ഞാന്‍ കര്‍ത്താവിനോടു പറഞ്ഞു കരഞ്ഞു.. ഒരു ചെറു ചിരിയായിരുന്നു മറുപടി.. ഒപ്പം വാല്സല്യതൊടെ ഉള്ള ഒരു തലോടലും..
ആരൊക്കെ എന്തൊക്കെ ചെയ്തിട്ടും..ഞാന്‍ കേരളത്തിന്റെ മനസ്സില്‍ എന്നും ജീവനോടെ ഇരുന്നു. മൂടി വെക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ എന്റെ കേസ് വീണ്ടും സജീവമായി.. ഓരോ കോടതി വിധി പറയുമ്പോഴും എതിര് വാദങ്ങള്‍ തള്ളി പുനരന്വേഷണത്തിന് ഉത്തരവിടുംപോളും ഞാന്‍ കര്‍ത്താവിന്റെ അടുതെക്കൊടി..അപ്പോഴും ചിരിയായിരുന്നു മറുപടി..
അവസാനം ഞാന്‍ കണ്ടു.. പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം അവരെ മൂവരെയും വീണ്ടും ഒരുമിച്ച്.... കര്‍ത്താവ് എന്റെ പ്രാര്‍ത്ഥന കേട്റെന്നെനിക്ക് തോന്നി ...എന്റെ മാത്രമല്ലല്ലോ.. എനിക്ക് വേണ്ടി പ്രാര്‍ത്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അനേകം പേര് ഭൂമിയിലില്ലേ ... അവരുടെ പ്രാര്‍ഥന കേള്‍ക്കാതിരിക്കുവാന്‍ കര്താവിനാകുമോ.
കോടതിയിലേക്ക് കയറുമ്പോള്‍ സിസ്റ്റര്‍ ഷീബ മുറുകെ പിടിച്ച കുരിശിലേക്കു ദേഷ്യത്തോടെ നോക്കുന്ന കര്‍ത്താവിനെ ഞാന്‍ കണ്ടു. എനിക്ക് വേണ്ടി പ്രാര്തിച്ചവരുറെ പ്രാര്തനയുടെമുഴുവന് തീക്ഷണതയും ആ കണ്ണുകളില്‍ ഉണ്ടായിരുന്നുവേന്നെനിക്ക് തോന്നി.
പക്ഷെ വീണ്ടും... ലോകത്തിനാകെ അറിയുന്ന ഒരു സത്യം നിയമത്തിന്റെ യാന്ത്രികതയില്‍ തെളിയിക്കപ്പെടാതെ പോകുന്ന അവസ്ഥ.. ജാമ്യം നല്കിയ ജഡ്ജിയുടെ വിധി ന്യായം കേട്ടു ഞാന്‍ പൊട്ടിക്കരഞ്ഞു..ഞാന്‍ നിലവിളിചില്ലത്രേ .... ജീവിച്ചിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന നീതി മരണത്തിന്റെ ഈ പതിനാറാം വര്‍ഷത്തിലും എനിക്കെന്തേ അന്യമാകുന്നു. കോടതിയില്‍ നിന്നിറങ്ങി മധുരം കഴിക്കുന്ന പ്രതികളെ ക്കണ്ട് ഞാന്‍ കര്‍ത്താവിന്റെ അടുതെക്കൊടി. ആ കാല്ക്കല് വീണു പൊട്ടിക്കരഞ്ഞു..
ക്രൂശില്‍ ഏറ്റിയതിന്റെ മുറിപ്പാടുള്ള കൈകള്‍ കൊണ്ടു അവിടുന്നെന്നെ പിടിചെഴുന്നെല്‍പ്പിച്ചു നെറുകയില്‍ തലോടി എന്നോടു പറഞ്ഞു.. മകളെ ഭൂമിയിലെ ഏറ്റവും വലിയ കോടതി അവരെ നിരപരാതികള്‍ എന്ന് വിളിക്കട്ടെ.. എനിക്കവരെ വേണം... എന്റെ കോടതിയില്‍..
ഞാന്‍ അദ്ദെഹതിന്ടെ കൈകള്‍ മുത്തി..എന്നിട്ട് പറഞ്ഞു.. ഒന്നും ചെയ്യേണ്ട കര്‍ത്താവേ.. അവിടുന്നല്ലേ പറഞ്ഞു തന്നത് ഏറ്റവും വലിയ പുണ്യം പൊറുക്കുക എന്നതാണെന്ന്... ഞാന്‍ അവരോടു പൊറുതിരിക്കുന്നു....
അന്ന് ഞാന്‍ സമാധാനമായി ഉറങ്ങി..കൊടതിയം കേസും ജഡ്ജിമാര്‍ തമ്മില്‍ വഴക്കും..ഞാനൊന്നും ശ്രദ്ധിക്കുവാന്‍ പോയില്ല.. അല്ലെങ്കിലും..അവര്‍ക്കു ഏറ്റവും വലിയ ശിക്ഷ കര്‍ത്താവ് നല്കിയില്ലേ.. എന്തൊക്കെ ശ്രമിച്ചിട്ടും അവസാനം കോടതി വരാന്തയില്‍ ലോകം മുഴുവന്‍ നോക്കി നില്‍ക്കെ പ്രതിയായി നില്‍ക്കേണ്ടി വന്നില്ലേ..മലയാളികളുടെ മനസാക്ഷി കോടതി എന്നെ അവരെ ശിക്ഷിച്ചു കഴിഞ്ഞു ...ഞാന്‍ കര്‍ത്താവിന്റെ സന്കീര്‍ത്തനം ഉറക്കെ പാടി. എന്റെ അമ്മച്ചി എന്നും എന്നെക്കൊണ്ട് പാടിപ്പിക്കുമായിരുന്നു. ഭൂമിയില്‍ ഇരുന്നു അമ്മച്ചി ഇതു കേള്‍ക്കുന്നുണ്ടാകുമോ ആവോ.. ഞാന്‍ അമ്മച്ചിക്ക് കേള്‍ക്കാനായി ഉറക്കെ ഉറക്കെ പാടിക്കൊന്ടെയിരുന്നു..

16 comments:
"എന്തൊക്കെ ശ്രമിച്ചിട്ടും അവസാനം കോടതി വരാന്തയില്‍ ലോകം മുഴുവന്‍ നോക്കി നില്‍ക്കെ പ്രതിയായി നില്‍ക്കേണ്ടി വന്നില്ലേ..മലയാളികളുടെ മനസാക്ഷി കോടതി എന്നെ അവരെ ശിക്ഷിച്ചു കഴിഞ്ഞു". അതെ അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. കര്‍ത്താവിനെവരെ കൈക്കൂലിക്കാരനാക്കുന്ന ഇടയന്മാരുള്ളപ്പോള് ഇതിലപ്പുറമൊന്നും നടക്കില്ല. ഒരു രാഷ്ട്രത്തിന്റെ പരമോന്നത അന്വേഷണ ഏജന്‍സിയെയും നീതിപീഠത്തെത്തന്നെയുമാണ് പുരോഹിതപ്പിശാചുക്കള് ഉടുതുണിയഴിച്ചു നാനാവിധമാക്കി തെരുവിലിട്ടിരിക്കുന്നത്. ഈ പ്രവര്‍ത്തികള്‍ സമൂത്തിലുണ്ടാക്കിയിരിക്കുന്ന വിള്ളല്‍ എത്ര ആഴത്തിലുള്ളതാണെന്ന് ഇവര്‍ അറിയുന്നില്ല.
തെളിമയുള്ള എഴുത്തിനു നന്ദിയും ആശംസകളും.
അത്യുന്നതങ്ങളിലെ ദൈവത്തിനു സ്തുതികള്‍...
ഭൂമിയില്‍ അവര്‍ രക്ഷപ്പെടട്ടെ ... നിശ്ചയം ദൈവ കോടതിയില്‍ ജാമ്യമില്ലല്ലോ.. ??
ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത് ദൈവങ്ങളുടെ അവസ്ഥയാ.....
വളരെ നന്നായിരിക്കുന്നു. എഴുത്തിന്റെ ശൈലി മനോഹരമായിരിക്കുന്നു....
പ്രതികള്‍ കോടതി വരാന്തയില്‍ എത്തിയപ്പോള്‍ തന്നെ ഓരോ മലയാളിയും അവര്‍ക്കുള്ള ശിക്ഷ വിധിച്ചു കഴിഞ്ഞു. പക്ഷെ വീണ്ടും ഈ കേസ് എങ്ങും എത്താതെ പോകുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. പ്രതികളെ ശിക്ഷിച്ചു കാണാന്‍ ഏതൊരു മലയാളിയെപോലെയും എനിക്കും ആഗ്രഹം ഉണ്ട്...
രഞ്ജിത്ത് ഇപ്പോള്‍ എവിടെയാണ് ? യു എ ഇ - ഇല് ആണോ?
ലോകത്തിന്റെ മുമ്പില്‍ അവര്‍ കുറ്റവാളികളായി നില്‍ക്കേണ്ടി വന്നില്ലേ? അത്രയെങ്കിലും ആയല്ലോ. പക്ഷെ ഇവരെe സഹായിക്കാനായി കൂട്ടു നിന്ന വന്‍ ശക്തികള്‍, അവര്‍ക്ക് ഇത്രയും ശക്തിയുണ്ടെന്ന വാര്‍ത്ത, അതു ഭീീതിജനകമാണ്. എന്താണ് പവര്‍ ഉണ്ടെങ്കില്‍ ഈ നാട്ടില്‍ നടക്കാത്തത് എന്ന ഒരു ചോദ്യം മുഴങ്ങുന്നു.
Dear Ranjith Viswam,
I am Manu...was ur junior at the Law College...was ur fellow comrade in SFI...did u get me?...while u contested as UUC, I was the souvenir committee convenor..was in the class of Vijayan (Kayamkulam) and Shiju (Kuttoosan)....didn't u get me....Anyway, reading "Karthaavinte Sngeerthanam" was a good experience, especially because I am now practising at the High Court and personally was witness to the proceedings of an identical case. Don't worry, Karthaavinte manavaattiyude kaaryam Addeham thanne nopkkikollum. Truth will have to succeed finally.
ഇപ്പോഴാണ് വായിയ്ക്കുന്നത്... വൈകിപ്പോയി.
എഴുതിയ രീതി ഏറെ നന്നായിരിയ്ക്കുന്നു, മാഷേ.
നീതിപീഠത്തെത്തന്നെയുമാണ് പുരോഹിതപ്പിശാചുക്കള് ഉടുതുണിയഴിച്ചു നാനാവിധമാക്കി തെരുവിലിട്ടിരിക്കുന്നത്
കഷ്ടം
തെറ്റ് ചെയ്തവര്‍ക്ക് എന്തായാലും ശിക്ഷ ലഭിക്കണം
എന്നായാലും സത്യം തന്നെ ജയിക്കും...
വളരെ നല്ല പോസ്റ്റ്..
ഞാനും ഇപ്പഴാ കണ്ടതു്.
ലോകം മുഴുവന്‍ നോക്കി നില്‍ക്കെ, പോലീസ് ജീപ്പിലും, കോടതി വരാന്തയിലും കോടതിയിലും നില്‍ക്കേണ്ടി വരുന്നതു തന്നെ വല്ലാത്ത ഒരു ശിക്ഷയല്ലേ, ഇനി വേറൊരു ശിക്ഷയും കിട്ടിയില്ലെങ്കില്‍ പോലും..
ഗംഭീരം സുഹ്രുത്തേ എന്തു പറയണമെന്നറിയില്ല.
ഭൂമിയിലും സ്വർഗ്ഗ(?)ത്തിലും അവർ രക്ഷപ്പെടട്ടേ ഇതിൽക്കൂടുതൽ അവർക്കൊരു ശിക്ഷയെങ്ങിനെ കൊടുക്കും...
"എന്തൊക്കെ ശ്രമിച്ചിട്ടും അവസാനം കോടതി വരാന്തയില്‍ ലോകം മുഴുവന്‍ നോക്കി നില്‍ക്കെ പ്രതിയായി നില്‍ക്കേണ്ടി വന്നില്ലേ..മലയാളികളുടെ മനസാക്ഷി കോടതി എന്നെ അവരെ ശിക്ഷിച്ചു കഴിഞ്ഞു
ശൈലി മനോഹരമായിരിക്കുന്നു....
നിശ്ചയം ദൈവ കോടതിയില്‍ ജാമ്യമില്ലല്ലോ.. ??
വളരെ നന്നായിട്ടുണ്ട്..നല്ല ശൈലി ...
കാലികപ്രാധാന്യമുള്ള വിഷയവും..
ആശംസകള്‍...
പരയുന്നതുകൊണ്ടോന്നും തോന്നരുത് ..ഒട്ടും നിലവാരമില്ല
Post a Comment