Tuesday, July 8, 2008

നാല് ചുമരുകള്ക്കുള്ളിലെ ലോകം എന്ന് കേട്ടിട്ടില്ല ... അതാണിപ്പോള് അനുഭവിക്കുന്നത് .. രാവിലെ മുതല് രാത്രി വരെ അടച്ചിട്ട ഫ്ലാറ്റിനുള്ളിലാണ് ജീവിതം. ഓഫീസും വീടും എല്ലാം ഇവിടെത്തന്നെ .. ഓഫീസ് തിരക്കുകഴിഞ്ഞു പുറത്തിറങ്ങുമ്പോള് രാത്രി 10 മണിയാകും. അപ്പോഴേക്കും മനാമ നഗരം ഉറങ്ങുവാന് തുടങ്ങിയിട്ടുണ്ടാവും . പിന്നെ ഉറക്കം പിടിച്ച തെരുവോരങ്ങളിലൂറെ രാത്രി സന്ചാരം.. സൈഫും അനസും ഉള്ളതുകൊണ്ട് നേരം പോകുന്നതറിയില്ല... കിള്ളലും തോണ്ടലും തെറിവിളിയുമായി രാത്രി അരങ്ങു കൊഴുക്കും. അനസിനു മണി രണ്ടാവാതെ ഉറക്കം വരില്ലത്രേ .ചാറ്റിങ് ആണ് പ്രധാന ഹോബി... ചെന്ന് ചെന്ന് ഇപ്പോള് ഇറാനിലും ഇറാഖിലും ഒക്കെ ഫ്രണ്ട്സ് ആണ് പോലും..വായില്കൊള്ളാത്ത കുറെ പേരുകള് പറയുന്നത് കേള്ക്കാം. ഭക്ഷണം ഒക്കെ തനിയെ വെച്ച് കഴിക്കുന്നു. ചീഫ് കുക്ക് ചീഫ് ന്യൂസ് എഡിറ്റര് തന്നെ .... ശിഷ്യഗണങ്ങളില് മുമ്പന് ഞാനാണ് ... കറി വെച്ച് കറി വെച്ച് ഇപ്പോള് എന്തുകിട്ടിയാലും കറി വെക്കുമെന്നയിട്ടുണ്ട്. ജീവിതത്തില് ഇന്നേവരെ അടുക്കളയില് കേരിയിട്ടില്ലാത്ത സൈഫ് ഇപ്പോള് നന്നായി ചോറ് വെക്കും. അരിയല് ജോലികളില് അനസാണ് മുന്പന്.... ഉപ്പുമാവും കുബ്ബൂസും ബ്രെഡും ഒക്കെയായി ജീവിതം കട്ടപ്പുകയായി മുന്നോട്ടു പോകുന്നു. ചില മെച്ചങ്ങളില്ലാതില്ല ... 85 കിലോയുമായി വന്ന സൈഫ് 80 കിലോയായി മെച്ചപ്പെട്ടു കുട വയറൊക്കെ കുറഞ്ഞു സുന്ദര കുട്ടപ്പനായി നടക്കുന്നു.. രാവിലെ 11 മണിക്ക് എഴുന്നേല്ക്കുന്നത് കൊണ്ട് അനസിനു ബ്രേക്ക് ഫാസ്റ്റ് ലാഭം. അബ്ബൂക്ക ആണെങ്ങില് പാലും പഴവും കൊണ്ട് ജീവിതം നിലനിര്ത്തുവാനുള്ള ശ്രമത്തിലാണ്. ആകെ രസം തന്നെ.

2 comments:

Sinochan said...

പാലാക്കാരന്‍ കുഞ്ഞാപ്പി, കുരുവിക്കൂടിനടുത്ത് പൈക എന്ന മഹാനഗരത്തിലെ ഒരു പ്രജയാണു ഞാന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങളുടെ തൊട്ടടുത്ത് തമസിച്ചിരുന്നു കുറച്ചു കാലം. അപ്പോള്‍ നാടു വിട്ടു അല്ലേ?
ഞാന്‍ കൊടകരപുരാണം ഒക്കെ വായിച്ചു ബ്ലോഗന്‍ പദവിയിലേക്ക് പിച്ചവക്കുന്നതേ ഉള്ളൂ. എന്തായാലും ഇങ്ങനെ കാണാന്‍ സാധിച്ചതില്‍ സന്തോഷം

സസ്നേഹം,
വാഴക്കാവരയന്‍

nkormath said...

ബൂലോകത്തിലേക്ക്‌ വന്നത്‌ ഇപ്പോഴാണറിയുന്നത്‌.

ചീഫ്‌ കുക്ക്‌ പോയതിനു ശേഷം ആ പോസ്റ്റ്‌ ഒഴിഞ്ഞു കിടക്കുകയാണെന്ന്‌ തോന്നുന്നു. എന്തു കിട്ടിയാലും കറി വെയ്ക്കുന്നത്‌ കൊണ്ട്‌ പ്രശ്നമില്ല. അരി വില കൂടിയതു കൊണ്ടായിരിക്കും അബുക്ക പാലും പഴവും തെരഞ്ഞെടുത്തത്‌. അനസിണ്റ്റെ ലോകം എന്നൊരു പോസ്റ്റ്‌ ഉടന്‍ പ്രതീക്ഷിക്കാമെല്ലോ?

എന്‍ കോര്‍മ്മത്ത്‌