Wednesday, March 4, 2009

കുമാരന്റെ സ്വപ്‌നങ്ങള്

അങ്ങാടീലെ പഞ്ചായത്ത് സ്റ്റേഡിയത്തിന്‍റെ വലുപ്പത്തില് വലിയ റോഡ് .. ഇരു വശത്തും ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ ..ഹൈ വേയിലൂടെ നൂറില്‍ പറക്കുകയാണ് കുമാരന്റെ മുന്തിയ ഇനം കാര്‍. പിന്‍ സീറ്റില്‍ കൈയ്യില്‍ ഒരു റോത്ത്മാന്സുമായി ലാപ്‌ ടോപ്പില്‍ കളിച്ചു കുമാരന്‍ ചാഞ്ഞിരിക്കുണ്ട് .. ഇടയ്ക്ക് കാറിനു വേഗം പോരെന്നു തോന്നിയതിനാല്‍ ഡ്രൈവര്‍ അറബിയെ പച്ച മലയാളത്തില്‍ തെറി വിളിക്കുന്നു. മുന്‍പിലെ ഓട്ടോക്കാരന്‍ സൈഡ് തരുന്നില്ല സര്‍. അറബി ദയനീയമായി പറഞ്ഞു... കൊടുക്കടാ അവന്റെ കുണ്ടിക്കിട്ടു ഒരിടി .. ബാക്കി ഞാന്‍ നോക്കിക്കോളാം.. ദുബായില്‍ എന്നോടു കളിക്കാന്‍ ഇതവനാ ഒള്ളതെന്നു കാണണമല്ലോ.. കുമാരന് മൂക്കിലൂടെ ദേഷ്യം ഇരച്ചുകയറി. അറബി വണ്ടി മുന്നോട്ടെടുത്തു. ഓട്ടോയുടെ പിറകില്‍ ഒരിടി.. ഓട്ടോ സൈടിലേക്കു തെറിച്ചു മാറി നിന്നു.. ഡ്രൈവര്‍ ചാടിയിറങ്ങി വന്നു... ദൈവമേ.. ചന്തയിലെ ഇറച്ചി വെട്ടുകാരന്‍ അന്ദുക്കാന്ടെ എന്തിനും പോന്ന മകന്‍ ..സുലൈമാന്‍... എന്താടാ പന്നി..വണ്ടി ഇടിച്ചാ അന്റെ കളി.. ഇങ്ങേരങ്ങേട ഹമുക്കെ.. അവന്‍ കാറിന്റെ ഡോര്‍ തുറന്നു കുമാരനെ വലിച്ചു പുറത്തേക്കിട്ടു.. എന്നട്ട് കോളറില്‍ തൂക്കി റോഡിനരികിലെ വെള്ളക്കെട്ടിലെക്കൊരു ഏറ്‌.

എന്താടാ... ചെറുക്കാ വെളുപ്പാന്‍ കാലത്തു കിടന്നു മോങ്ങുന്നത്.. കുമാരന്‍ കണ്ണുതുറന്നു നോക്കി .. മുമ്പില്‍ കൈയ്യില്‍ ഒരു പാത്രം വെള്ളവുമായി അമ്മ.. അയ്യോ.. എന്റെ കാര്‍.. ലാപ്ടോപ്.. കുമാരന്‍ ഒരു നിമിഷം അമ്പരന്നു..അപ്പോള്‍ പതിവു പോലെ അതും ഒരു സ്വപ്നമായിരുന്നു അല്ലെ.. കുമാരന്റെ ഗള്ഫ് സ്വപ്നം..

എത്ര നാളായി ഗള്ഫ് ഒരു സ്വപ്നമായി മനസ്സില്‍ കൂടിയിട്ടു..നാട്ടുകാരും കൂട്ടുകാരുമെല്ലാവരും ഗള്‍ഫിലെത്തി.. എന്തിനേറെ വടക്കേപ്പുറത്തെ ജമീലാതാന്റെ മോന്‍ സൈനുവും കഴിഞ്ഞ മാസം ദുബൈക്ക് പോയി.. എന്നാണോ തന്റെ സ്വപ്നം സത്യമാകുന്നതു..അടുക്കളപ്പുറത്ത് കട്ടന്‍ കാപ്പിയും മോന്തിയിരിക്കുംപോള്‍ കുമാരന്‍ ഓര്ത്തു.. പത്താം ക്ലാസ്സ് കഴിഞ്ഞിട്ടിപ്പോള്‍ അഞ്ചു കൊല്ലമായി. ഇനിയെന്നാ പഠിക്കാനാ എന്നാണ് കുമാരന്റെ ഭാവം. അല്ലെങ്കിലും ജീവിത കാലം മുഴുവന്‍ പഠിച്ചു കളയാന്‍ പറ്റുമോ..ഇനി പെട്ടെന്ന് കുറച്ചു കാശുണ്ടാക്കണം..അതിനാണ് ഗള്ഫ്..

ഇവിടെ കുത്തിയിരുന്നോ.. നിനക്കാ അച്ഛന്റെ കൂടെ പണിക്കു പോയാലെന്താട.. അമ്മ രാവിലെ ചൂടിലാണ്..പിന്നെ മേസ്തിരിപ്പനിക്ക് എന്റെ പട്ടി പോകും..അതൊന്നും ശരിയാകില്ല..അച്ഛന്‍ എത്ര നാളായി പണി തുടങ്ങിയിട്ട് എന്നിട്ടെന്തായി..ഒരു നല്ല ടി വി എങ്കിലും മേടിക്കാന്‍ കഴിഞ്ഞോ.. നാട് മുഴുവന്‍ നടന്നു ശരീരം മുഴുവന്‍ ചളിയും സിമിന്റുമായി ..എനിക്കെങ്ങും പറ്റില്ല..അമ്മ നോക്കിക്കോ ഞാന്‍ ഗള്‍ഫിന് പോകും.. നമ്മുടെ കഷ്ടപ്പാടെല്ലാം അതോടെ തീരും..കുമാരന്‍ ആവേശത്തോടെ പറഞ്ഞു..പിന്നെ .പത്താം ക്ലാസ്സുകാരന് അവിടെ കളക്ടര്‍ പണി വെച്ചെക്കുവല്ലേ..എണീറ്റ്‌ പോടാ.. പോയി പശുവിനെ തോഴുത്തീന്ന് ഇറക്കി അപ്പുറത്തെ പറമ്പില്‍ കെട്ട്..എന്നിട്ട് അതിനിത്തിരി കാടിവെള്ളം കൊടുക്ക്..പശുവിനെന്കിലും നിന്നെക്കൊണ്ടു എന്തെങ്കിലും ഉപകാരം ഉണ്ടാകട്ടെ..

പ്ലാന്തോടിയിലെ ഖാടെരിന്റെ മകന്‍ ജാഫര്‍ ഗള്‍ഫീന്ന് വന്നിട്ടുണ്ട്.. വൈകിട്ട് സുകുവേട്ടന്റെ ചായപ്പെടികയില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍ സുരേഷ് ആണ് പറഞ്ഞതു.. എടാ..ചെരുക്കനങ്ങു തടിച്ചു കൊഴുത്തു..പഴയ പോലെയൊന്നുമല്ല കഴുത്തില്‍ ചങ്ങല പോലെയാ മാല..അവന്റെ കൈയ്യിലെ മൊബൈല് ഫോണ്‍ കണ്ടാല്‍ ഞെട്ടിപ്പോകുമെട.. വെറും ഫോണ്‍ അല്ലെന്നാ അവന്‍ പറഞ്ഞതു.. കമ്പ്യൂട്ടര്‍ ആണത്രേ.. ജാഫര്‍ തന്റെ കൂടെ പഠിച്ചതാ..യു പി സ്കൂളില്‍.. വലിയ ചങ്ങാതിമാരായിരുന്നു..കഴിഞ്ഞ പ്രാവശ്യം അവന്‍ ഗള്‍ഫീന്ന് വന്നപ്പം പോയി കണ്ടിരുന്നു.. വിസയുടെ കാര്യം ശരിയാക്കാമെന്നും പറഞ്ഞു..പിനീടിപ്പഴാ ..എന്തായാലും നാളെ അവന്റെ അടുത്തു വരെ പോകണം.. വീട്ടിലേക്ക് നടക്കുമ്പോള്‍ കുമാരന്‍ ഓര്ത്തു.

വിസായ്ക്കൊക്കെ ഇപ്പം വലിയ പാടാടാ.. ഉള്ള ബംഗാളികളും ഫിലിപ്പിനോകളും ഗള്‍ഫില്‍ കേറി നിരങ്ങുവല്ലേ..അതുങ്ങല്‍ക്കാനെന്കില്‍ വീടും കുടുംബവും ഒന്നും വേണ്ട.. അതുകൊണ്ട് എന്തെങ്കിലും കൊടുത്താല്‍ മതി.. ങാ ഞാന്‍ എന്തായാലും നോക്കാം.. കുമാരന് ചായ ഒഴിച്ച് കൊടുക്കുന്നതിനിടെ ജാഫര്‍ പറഞ്ഞു.. എന്റെ അമ്മാവന്റെ ഒരു പരിചയക്കാരനുണ്ട് വലിയ ബിസിനസ്സ് കാരന്‍ അറബി.. അയാള്‍ വഴി ശ്രമിക്കുന്നുണ്ട് .. നമുക്കു നോക്കാംഎടാ..എന്റെന്കിലും നടന്നാല്‍ ഞാന്‍ നിന്നെ വിളിക്കും..തയ്യാരായിരുന്നോണം..

അന്ന് രാത്രിയും കുമാരന്‍ ഗള്ഫ് സ്വപ്നം കണ്ടു..ഇത്തവണ കോളറില്‍ പിടിച്ചു തൂക്കിയെരിയാന്‍ ആരുമുണ്ടായില്ല.. തന്റെ കാറില്‍..... ലാപ്ടോപില്‍ കൈവിരലോടിച്ചു അങ്ങിനെ... അങ്ങിനെ.....

മേലെക്കാവിലെ ഉത്സവത്തിന്റെ അന്നാണ്‌ ജാഫെരിന്റെ വിളി വന്നത്..കാവടിയെടുത് വീട്ടിലെതിയാതെ ഉണ്ടായിരുന്നുള്ളൂ.. ഭഗവതി തുണച്ചു..ഒരു വിസ റെഡി ആയിട്ടുണ്ടാത്രേ..കുമാരന് സന്തോഷം കൊണ്ടു തുള്ളിച്ചാടി..വര്‍ഷങ്ങളായുള്ള തന്റെ ഗള്ഫ് സ്വപ്നം പൂവണിയുന്നു.. കൂട്ടുകാരുടെ കതകളിലൂറെ അറിഞ്ഞ ഗള്ഫ് ഇനി തന്റെയും കൂടിയാകുന്നു.. ഒരു ലക്ഷം രൂപ വേണം.. പിന്നെ വിമാനക്കൂലി വേറെ. പലരോടും കടം വാങ്ങി.. ബന്കില്‍ നിന്നും സ്ഥലത്തിന്റെ ഈടിന്മേല്‍ ലോണ്‍..

കാത്തിരുന്നു ദിവസവുമെത്തി.. എയര്‍പോര്‍ട്ടില്‍ അച്ഛനോടും അമ്മയോടും യാത്ര പറയുമ്പോള്‍ അമ്മ കരയുന്നുണ്ടായിരുന്നു. അച്ഛനെയും അമ്മയെയും പിരിയുന്നതില്‍ കുമാരനും വിഷമമുണ്ടായിരുന്നു.. എന്നാലും ഗള്ഫ് ഒരു മായിക സ്വപ്നമായി അവനെ മാറി വിളിക്കുകയായിരുന്നു..

ദുബായ് എയര്‍ പോര്ടിന്റെ മുകളില്‍ വിമാനമെതിയപ്പോള്‍ സന്ധ്യ ആയിരുന്നു.. കുമാരന്‍ ജനാലയിലൂടെ താഴേക്ക് നോക്കി. വര്‍ണ വിളക്കുകള്‍ കൊണ്ടു അലന്‍കരിച്ച പൂന്തോട്ടം പോലെ ദുബായ് താഴെ തിളങ്ങി നിന്നു..ആകാശത്തിന്റെ അതിരുകള്‍ ഭേദിച്ച് വന്പന്‍ സൌധങ്ങള്‍ ഉയരത്തെ വെല്ലു വിളിച്ചു നില്ക്കുന്നു... എയര്‍പോര്‍ട്ടില്‍ ജാഫര്‍ ഉണ്ടായിരുന്നു..കൂടെ അവന്റെ അമ്മാവനും..കാറില്‍ അവരുടെ കൂടെ പോകുമ്പൊള്‍ കുമാരനോര്‍ത്തു.. സ്വപ്നത്തില്‍ കണ്ട റോഡിലും വലിയ റോഡ്.. ചീറിപ്പായുന്ന വാഹനങ്ങള്‍..ഇതു യാഥാര്‍ത്ഥ്യം തന്നെ ആയിരിക്കണേ.. കുമാരന്‍ അവിശ്വസ്സ്നീയതയൊടെ എല്ലാം നോക്കിയിരുന്നു...

രണ്ടാഴ്ച ജഫെരിന്റെ കൂടെ താമസിച്ചു..രണ്ടു മുറിയും ഒരടുക്കലയും ഉള്ള ചെറിയ ഫ്ലാറ്റ്..ഇവനന്തിനാണ് ഇത്ര ഇടുങ്ങിയ മുറിയില്‍ ജീവിക്കുന്നത്..ടൌണിലെ അശോക ലോഡ്ജിലെ ഡബിള്‍ റൂമിന് ഇതിലും വലിപ്പമുണ്ട്‌..കുമാരനോര്‍ത്തു . കുഞ്ഞു ഫ്ലാറ്റിലാണ്..ജെഫെരും മറ്റു മൂന്നു പേരും താമസിക്കുന്നത്..അതിനിടയില്‍ കുമാരനും. എടാ.. ഉള്ള സൌകര്യത്തില്‍ ഒക്കെ ഒന്നു അഡ്ജസ്റ്റ് ചെയ്യണേ..ജാഫര്‍ പറഞ്ഞു..അടുത്ത ആഴ്ച നിന്റെ റൂം ശരിയാകും അപ്പോള്‍ അങ്ങോട്ട് മാറാം.

ജോലി ലഭിച്ച കമ്പനിയില്‍ ജെഫെരിന്റെ അമ്മാവന്റെ കൂടെ പോയി.. ആകാശം മുട്ടുന്ന ഉയരമുള്ള കെട്ടിടം..അകത്തു നിറയെ വിവിധ ഓഫീസുകള്‍..അവിടെയെല്ലാം ..സുന്ദരന്മാരും സുന്ദരികളുമായ വിവിധ രാജ്യക്കാര്‍..എന്തായാലും ഗള്ഫ് കൊള്ളാം..കുമാരനോര്‍ത്തു..

ഇന്നാണ് ജോലിക്ക് കയറേണ്ട ദിവസം.. എന്ത് ജോലിയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ല ജഫ്ഫെരും കൂടുതലൊന്നും പറഞ്ഞില്ല.. അത് കമ്പനിക്കാര്‍ ആണ് തീരുമാനിക്കേണ്ടത് എന്ന് മാത്രം പറഞ്ഞു. രാവിലെ ജാഫെരിന്റെ അമ്മാവനൊപ്പം കമ്പനിയില്‍ എത്തി. തന്നെ പ്പോലെ മറ്റു കുറെ പ്പേരും അവിടെ എത്തിയിട്ടുണ്ട്.. പല രാജ്യക്കാര്‍.. കൂടുതലും ബന്ങാളികള്‍ ആണെന്ന് അമ്മാവന്‍ പറഞ്ഞു... കുറെ കഴിഞ്ഞപ്പോള്‍ ഒരു ട്രക്ക് എത്തി...അതില്‍ നിന്നും ഇറങ്ങിയ തടിയനോറെ ജഫെരിന്റെ അമ്മാവന്‍ എന്തോ ചോദിച്ചു.. കുമാരാ നീ വണ്ടിയില്‍ കയറിക്കോ..ഇതു ജോലിസ്തലതെക്കുള്ള വണ്ടിയാ..കുമാരന്‍ അവിശ്വാസതോറെ നോക്കി.. നാട്ടില്‍ തമിഴ് നാട്ടില്‍ നിന്നും കാളകളെ കൊണ്ടു വരുന്ന വണ്ടി പോലെ ഒരു ട്രക്ക്. പുറകു വശം കമ്പി വലയിട്ടു മറച്ചിരിക്കുന്നു.രണ്ടു വശത്തും നീളത്തില്‍ ഓരോ ഇരുമ്പു ബെഞ്ച്‌... ഇതാണോ വണ്ടി.. കൂടെ നിന്നവരെല്ലാം അനുസരണയുള്ള കുട്ടികളെപ്പോലെ ട്രുക്കിനുള്ളിലേക്ക് കയറി..അവസാനം കുമാരനും.. വൈകിട്ട് കമ്പനി പുതിയ താമസ സ്ഥലത്തേക്ക് കൊണ്ടുപോകും. അമ്മാവന്‍ യാത്ര പറഞ്ഞു മടങ്ങി...

ചുട്ടു പൊള്ളുന്ന വെയിളിലൂറെ ട്രക്ക് കുറെ നേരം ഓടി.. സഹിക്കാന്‍ ആവാത്ത ചൂട്. ജാഫെരിന്റെ കാറില്‍ ആണെന്കില്‍ സി യുണ്ട് അത് കൊണ്ടു ചൂട് അറിഞ്ഞില്ല...കുമാരന്‍ വിയര്‍ത്തു കുളിച്ചു.. അയാള്‍ക്ക്‌ വല്ലാത്ത ബുദ്ധിമുട്ട് തോന്നി.. വീട്ടിലാനെന്കില്‍ ഒന്നു വിയര്താല്‍ അപ്പോള്‍ കുളിക്കുന്നതാണ്..ഇതു അന്യ നാട്ടില്‍ പരിചയമില്ലാത്ത ആള്‍ക്കാര്‍ക്കൊപ്പം...കുമാരന്‍ വീടിനെക്കുറിച്ചും നാടിനെക്കുരിച്ചുമോര്‍ത്തു..

ട്രക്ക് ചെന്നു നിന്നത് ഒരു വര്ക്ക് സൈറ്റില്‍ ആണ്..ചുറ്റിലും പണി പൂര്‍ത്തിയായി വരുന്ന വലിയ കെട്ടിടങ്ങള്‍.. എല്ലായിടത്തും നിറയെ തൊഴിലാളികള്‍... ട്രെക്കില്‍ വന്നവരെ എല്ലാം ഒരു ഓഫീസ് മുറിയിലേക്ക് കൊണ്ടുപോയി.. കുറെ പേപ്പറില്‍ ഒപ്പിടുവിച്ചു.. എന്നിട്ട് ഒരു വേഷവും തന്നു.. പാന്റുമല്ല ഷര്‍ട്ടും അല്ല .. എന്നാല്‍ രണ്ടും കൂടി ചേര്ന്ന ഒരുടുപ്പ്‌.. നീല നിരത്തില്‍.. കൂറെയുല്ലവര്‍ക്കൊപ്പം കുമാരനും അതിട്ടു..എല്ലാവരെയും കൂട്ടി സൂപ്പര്‍ വൈസര്‍ പണി നടക്കുന്നിടത്തേക്ക്‌ പോയി.. കുമാരന്‍ അമ്പരപ്പ് മാറിയിരുന്നില്ല..

ദാഹിക്കുന്നു എങ്കില്‍ പാത്രത്തില് വെള്ളമുണ്ടു കുടിച്ചോളൂ ... ചെയ്തിരുന്ന ജോലി നിര്ത്തി കുമാരന്‍ തലയുയര്‍ത്തി നോക്കി.. ഞാന്‍ ഹംസ.. പുതിയ ആളാണല്ലേ. കുറച്ചു ദിവസം കഴിഞ്ഞാല്‍ ചൂടൊക്കെ ഒരു ശീലമായിക്കൊള്ളും..ഹംസ ചിരിച്ചു കൊണ്ടു പറഞ്ഞു .കുമാരന്‍ആര്‍ത്തിയോടെ വെള്ളമെടുത്തു കുടിച്ചു എന്നിട്ട് ആകാശത്തേക്ക് നോക്കി..തൊട്ടരുകില്‍ നിന്നും സൂര്യന്‍ തീ വാരിയെരിയുകയാനെന്നു അയാള്‍ക്ക്‌ തോന്നി.

വൈകിട്ടായപ്പോലെക്കും കുമാരന്‍ ആകെ തളര്‍ന്നിരുന്നു. വെയില്‍ കൊണ്ടു മുഖം മുഴുവന്‍ കരിവാളിച്ചു.. ജോലിയോ അതി കഠിനവും.. കോണ്‍ക്രീറ്റ് പണിയില്‍ സഹായി.. ദേഹം മുഴുവന്‍ സിമന്റ്‌ പറ്റി പൊള്ളി. കുമാരന്‍ അച്ഛനെ ഓര്ത്തു.. മേസ്തിരി പ്പനിക്കെന്റെ പട്ടി പോകും.... വാക്കുകള്‍ നെഞ്ഞിനുള്ളില്‍ തികട്ടി വന്നു..
റൂമിലെത്തിയപ്പോള്‍ ഒന്നു വിശ്രമിക്കാംഎന്നു കരുതി.. നീണ്ട ഒരു ഹാള്‍ ആണ് റൂം . അതില്‍ നിര നിരയായി കട്ട്ടിലുകള്‍ .. എല്ലാത്തിനും രണ്ടു നിലകള്‍...അങ്ങേയറ്റത്തെ കട്ടിലിന്റെ രണ്ടാം നിലയില്‍ കുമാരന് ഇടം കിട്ടി. ഭാഗ്യം സി ക്ക് അടുത്താണ്.. അതിനാല്‍ ചൂടരിയില്ല...

കുറെ നാള്‍ കഴിഞ്ഞു .. കുമാരന്‍ ഗള്ഫ് ശീലമായി..ഖുബ്ബൂസും തൈരും.. കുപ്പി വെള്ളവും..രണ്ടുനിലക്കട്ടിലും എല്ലാം.... ചൂടും പൊടിക്കാറ്റും ജീവിതത്തിന്റെ ഭാഗമായി..തളര്‍ന്നു കിടന്നുറങ്ങുന്ന രാത്രികളില്‍ അയാള്‍ സ്വപ്നം കാണാന്‍ പോലും മറന്നു പോയി. എങ്കിലും ഇടക്കിടക്ക് സ്വപ്‌നങ്ങള്‍ അയാളെ തേടി വന്നു. പക്ഷെ അവയിലോരിടത്തും വന്പന്‍ റോഡുകളോ ആഡംബര കാറുകളോ ഉണ്ടായിരുന്നില്ല. പകരം അച്ഛനും അമ്മയും അങ്ങാടിയും സ്വപ്നങ്ങളില്‍ നിറഞ്ഞു. നാടിന്റെ കുളിര്‍മയും നാട്ടാരുടെ സ്നേഹവും സ്വപ്നങ്ങളിലൂറെ അനുഭവിച്ചറിഞ്ഞു..തിരികെ നാട്ടിലെത്തുന്ന സ്വപ്നവും കണ്ടു കുമാരന്‍ തളര്‍ന്നുറങ്ങി..

8 comments:

ബോണ്‍സ് said...

good!! :)

Mr. X said...

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി...

Christopher Jac Robin said...

ennanno kumaaran thirichu pokunnathu?

BS Madai said...

ഒരു ശരാശരി ഗള്‍ഫുകാരന്റെ നേര്‍ച്ചിത്രം - നന്നായിരിക്കുന്നു.

Sreejith said...

അക്കര പച്ചയ്യാ വകീലെ എല്ലാം, ഇവിടെ ഇരിക്കുമ്പോള്‍ അങ്ങോട്ട്‌ പോണം എന്ന് തോന്നും അവിടെ ഇരിക്കുമ്പോള്‍ ഇങ്ങോട്ട് വരണം എന്നും. നാടിലെ വയലില്‍ ഇരുന്നു തോട്ടില്‍ ചൂണ്ട ഇടുന്ന സുഖം വേറെ എവിടെ കിട്ടും, പക്ഷെ ജീവികണ്ടേ. കഥ നന്നായിടുണ്ട്, അറബി കഥയുടെ പ്രേതം എവിടെയോ ഉള്ളതായി തോനുന്നു

ചേലക്കരക്കാരന്‍ said...

വളരെ നന്നായിട്ടുണ്ട്, ആയിരങ്ങളുടെ ,പതിനായിരങ്ങളുടെ കണ്ണീര്‍ ഇവിടെ ഒഴുകുന്നു
ആരും കാണുന്നില്ല ആരും അറിയുന്നില്ല " നമ്മുടെ മന്ത്രി തോമസ് ഐസക്‌ പോലും " ഗള്‍ഫില്‍ നിന്ന് ആരും പണം അയക്കുന്നില്ല എന്ന് പുള്ളിക്കാരന് പരാതി .ആശംസകള്‍ ഇനിയും വരും .

പ്രസാദ് said...

മലയാളീയെക്കുറിച്ചുള്ള നിന്റെ അഭിപ്രായം നൂറു ശതമാനവും ശരി

Unknown said...

Beautiful