എയര്‍ പോര്‍ട്ട് ലോബിയില്‍ ചെക്ക് ഇന്‍ കാള്‍ കാത്തു ഇരിക്കുമ്പോള്‍ താന്‍ അക്ഷമാനാകുന്നുവേന്നയാള്ക്ക് തോന്നി. ഇനിയും ഒന്നര മണികൂര് കഴിയും വിമാനം പുറപ്പെടാന്‍. പുറത്തു ശക്തിയായി പൊടിക്കാറ്റ് അടിക്കുന്നുണ്ട്. ..മരുഭൂമിയുടെ ഭാവമാറ്റം അറിയിക്കുന്ന പൊടിക്കാറ്റ്... ഇനി ചൂടുകാലമായി..
കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ഇടയിലാണ് ഫോണ്‍ വന്നത്. സൈലന്റ് മോഡില്‍ ആയതിനാല്‍ ശ്രദ്ധിച്ചില്ല ... യോഗം കഴിഞ്ഞിരങ്ങിയപ്പോലാണ് കണ്ടത് അശ്വതിയുടെ കാള്‍.. കുറെ നാളുകള്‍ക്കു ശേഷം.. അവളുടെ വിളി.. എന്തിനാണാവോ.. തിരിച്ചു വിളിക്കാന്‍ ശ്രമിച്ചപ്പോലോക്കെ ലൈന്‍ ബിസി.. കുറച്ചു കഴിഞ്ഞപ്പോള്‍ അവള് വീണ്ടും വിളിച്ചു.. പതിഞ്ഞ ശബ്ദത്തില്‍ ... വിവേക് എടാ.. എനിക്ക് നിന്നെ ഒന്നു കാണണം നേരിട്ടു...ഡാ.. പറ്റുമെങ്കില്‍ നീ ഇന്നു തന്നെ വാ.. പ്ലീസ്.. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ നിന്നു തിരിച്ചു പോരും മുന്‍പ് വിളിച്ചിരുന്നു.. അവള് പുതിയ മ്യൂസിക് ആല്‍ബത്തിന്റെ ഷൂട്ടിങ്ങിനായി മുംബൈയില്‍ ആയിരുന്നതിനാല്‍ നേരില്‍ കാണാന്‍ കഴിഞ്ഞില്ല..എപ്പോഴെന്താനാവോ..
വര്‍ഷമെത്ര കഴിഞ്ഞു മരുഭൂമിയിലെ ഈ വ്യവസായ നഗരത്തില്‍ എത്തിയിട്ട് .. എന്നാലും ഇപ്പോളും വിമാന യാത്ര മനസ്സിനെ പേടിപ്പിക്കുന്നു.. സീറ്റ് ബെല്‍റ്റ് മുറുക്കി.. കാപ്റേന്റെ വിവരണവും കേട്ടിരിക്കുമ്പോള്‍ അയാളോര്‍ത്തു.. ഇനി നാല് മണിക്കൂര്‍ .. അതുകഴിഞ്ഞാല്‍ മലയാള നാടിന്റെ പച്ചപ്പ് കണ് കുളിര്‍ക്കെ കാണാം. ഉയരങ്ങളിലേക്കുള്ള കുതിപ്പ് കഴിഞ്ഞു വിമാനം ആകാശത്തിന്റെ നീലിമയില്‍ ഒഴുകുവാന്‍ തുടങ്ങിയിരിക്കുന്നു..
തികച്ചും അപ്രതീക്ഷിതമായൊരു യാത്ര .. എന്തിനായിരിക്കണം അവള് കാണണമെന്ന് പറഞ്ഞതു.. വലിയ കാര്യമൊന്നും ആയിരിക്കില്ല ..വാശിയുടെയും ബഹളതിന്റെയും പുറം ജാടക്കുള്ളില് തൊട്ടാവാടിയാണ് ഉള്ളതെന്ന് നന്നായറിയാം. ഈ ബഹളവും സന്കടവും ഒന്നുമില്ലെന്കില് ആശ്വതിയില്ല...അതാണല്ലോ അവളെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നതും. ഡിഗ്രിക്ക് പഠിക്കുമ്പോളാണ് അവളെ ആദ്യമായി കണ്ടത്.. ക്ലാസ്സിന്റെ മധ്യനിരയില്‍ എപ്പോഴും ചിരിയും കളിയുമായിരുന്ന അവള് തന്റെ അടുത്ത സുഹൃതായത് പെട്ടന്നായിരുന്നു.. കോളേജ് മ്യൂസിക് ബാന്‍ഡില്‍ ഒരുമിച്ച്.. മൂന്നു വര്‍ഷങ്ങള്‍..സമ്മാനിച്ചത്..ഒരു ജന്മത്തിന്റെ സൌഹൃദമായിരുന്നു.. തമ്മില്‍ ഒന്നും മറച്ചു വെക്കാനില്ലാത്ത സൌഹൃദം.. പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്..പ്രണയമെന്നു..പക്ഷെ എന്ത് കൊണ്ടോ.. പ്രണയത്തില്‍ അവസാനിക്കുന്ന കാമ്പസ് സൌഹൃദങ്ങളില് വ്യത്യസ്തമായി .. കോളേജ് ജീവിതത്തിന്റെ പൂക്കാലത്തിന് ശേഷവും വാടാത്ത പൂവായി ആ സൌഹൃദം..
സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള അനൌണ്സ്മെന്റ് കേട്ടാണ് അയാള്‍ മയക്കത്തില്‍ നിന്നുണര്‍ന്നത്... ജനാലയിലൂടെ താഴേക്ക് നോക്കി.. വൈവിധ്യമാര്‍ന്ന ജ്യാമതീയ രൂപങ്ങളില്‍ കേരളത്തിന്റെ ഹരിതാഭ താഴെ മോഹിപ്പിക്കുന്നു.. എയര്‍പോര്‍ട്ടില്‍ നിന്നും അയാള്‍ നേരെ പോയത് അശ്വതിയുടെ ഫ്ലാറ്റിലേക്ക് ആണ്. പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല.. ആ അമ്മയെ കണ്ടിട്ട് കുറച്ചു ദിവസമായി സര്.. വാച്ച് മാന്‍ തമിഴന്റെ മറുപടി കേട്ട് അയാള്‍ പുറത്തേക്ക് നടന്നു. ഫോണിലും കിട്ടുന്നില്ല.. അല്ല ഈ പെണ്ണ് എവിടെപ്പോയി.. നേരമില്ലാത്ത നേരത്ത് തന്നെ വിളിച്ചു വരുത്തിയിട്ട് ഒളിച്ചു കളിക്കുന്നോ..
മൊബൈല്‍ ശബ്ദിച്ചത് പെട്ടെന്നായിരുന്നു..ഇന്റെര്ണറേനാല് റോമിംഗ് ആണ്..പരിചയമില്ലാത്ത നമ്പരും..എടുക്കണോ.. അയാള്‍ ഒരുവട്ടം സംശയിച്ചു.. ഹലോ വിവേകല്ലേ.. പരിചയമില്ലാത്ത ശബ്ദം.. അശ്വതി പറഞ്ഞിട്ട് വിളിക്കുകയാണ്..ഇപ്പോള്‍ എവിടെയുണ്ട് ? ..വാഹനം അയക്കാമെന്നു പറഞ്ഞു ഫോണ്‍ നിശബ്ദമായി..ഇവള്ക്കിതെന്തു പറ്റി.. എന്തോ സര്‍പ്രൈസ് ഒപ്പിച്ചിട്ടുണ്ട് .. ഇനി ആരെയെന്കിലും കെട്ടിയോ..അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും വിളിച്ചേനെ .. വാഹനത്തിന്റെ വരവും കാത്തുനില്ക്കുമ്പോള് അയാളോര്‍ത്തു.
നഗരത്തിലെ പ്രശസ്തമായ ആശുപത്രിക്ക് മുന്പില് വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ അശ്വതിയുടെ അച്ചനുന്ടായിരുന്നു മുന്പില്.. മോന് ബുദ്ധിമുട്ടായി അല്ലെ.. ഇല്ല അന്കില് ... എന്താ ഇവിടെ.. മോന് വാ അവളെ കാണാം... അശ്വതിയുടെ അച്ഛന്റെ കൂടെ നടക്കുമ്പോള്‍ വല്ലാത്തൊരു ആധി അയാളുടെ മനസ്സിനെ വലയം ചെയ്യുന്നുണ്ടായിരുന്നു. .
ആശുപത്രിയുടെ ശീതീകരിച്ച മുറിയില്‍ അശ്വതി പാതി മയക്കത്തിലായിരുന്നു..വിവേകിനെ കണ്ടപ്പോള്‍ മെല്ലെ എഴുനേറ്റിരുന്നു. വിവേക്.. നീ വരുമെന്നെനിക്കരിയാമായിരുന്നു.. അവളുടെ ശബ്ദത്തിലെ വിളര്‍ച്ച അയാള്‍ തിരിച്ചറിഞ്ഞു.. എന്ത് പറ്റിയടാ.. നീ എന്തിനാണെന്നെ കാണണമെന്ന് പറഞ്ഞതു.. അവളുടെ നെറ്റിയില്‍ തടവി അയാള്‍ ചോദിച്ചു.. ഒന്നുമില്ലെടാ.. പെട്ടെന്നൊരു ക്ഷീണം.. കഴിഞ്ഞ ദിവസം ഒരു സ്റ്റേജ് പ്രോഗ്രാം ഉണ്ടായിരുന്നെടാ.. അത് കഴിഞ്ഞപ്പോള്‍ ഒരു തളര്‍ച്ച സാരമില്ല പെട്ടെന്ന് മാറും.. ആശുപത്രിയില്‍ ആയപ്പോള്‍ പെട്ടെന്ന് നിന്നെ കാണണമെന്ന് തോന്നി.. എനിക്കറിയാമായിരുന്നു വിളിച്ചാല്‍ ലോകത്തെവിടെ ആണെന്കിലും നീ വരുമെന്ന്...
ഡോക്ടറെ കണ്ടു പുറത്തിറങ്ങുമ്പോള്‍ വിവേക് തകര്‍ന്നു പോയിരുന്നു. ഈശ്വരാ എന്തിന് നീയിതു അശ്വതിയോട് ചെയ്തു. ജീവിച്ചു തുടങ്ങും മുന്‍പേ ഈ ദുര്‍വിധി.. മോഹങ്ങളെ കാര്‍ന്നു തിന്നുന്ന അര്‍ബുദം..അവളെ കീഴ്പെടുത്തി കഴിഞ്ഞിരിക്കുന്നു..ഇനിയൊരു തിരിച്ചു വരവ്.. അതെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡോക്ടര്‍ കുറെ നേരം ഒന്നും മിണ്ടാതിരുന്നു.. വിവേക്.. എല്ലാത്തിനും മുകളില്‍ ചിലതുണ്ടല്ലോ.. നമുക്കു നോക്കാം.. ഒരു അവസാന ശ്രമം.
അന്ന് മുഴുവന്‍ വിവേക് അവളോടൊപ്പം മുറിയില്‍ തന്നെയിരുന്നു.. വേദന കടിച്ചമര്‍ത്തി അവള് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. പുതിയ ആല്‍ബത്തെ കുറിച്ചും ഷൂട്ടിങ് വിശേഷങ്ങളും എല്ലാം.. . എല്ലാമറിഞ്ഞിട്ടും ഒന്നും അറിയാത്തവളെപ്പോലെ.... അവളുടെ കൊച്ചു തമാശകള്‍ക്ക് ചിരിക്കുവാന്‍ ശ്രമിച്ചു അവനും....
നേരം സന്ധ്യ ആയി തുടങ്ങിയിരുന്നു..ആശുപത്രി മുറിയില്‍ അവര്‍ രണ്ടുപേരും തനിച്ചായി... കണ്ണടച്ചു മയങ്ങുന്ന ആശ്വതിക്കരികിലെ കസേരയിലിരുന്നു അയാളും അര്‍ദ്ധ മയക്കത്തിലേക്ക് വീണു.. വിവേക്.. അയാള്‍ കണ്‍തുറന്നു നോക്കി... നിറഞ്ഞ കണ്ണുകളോടെ അവള്.. എന്ത് പറ്റി അശ്വതി..അയാള്‍ അമ്പരപ്പോടെ ചോദിച്ചു.. അവള് ഒന്നും മിണ്ടിയില്ല .. വിറയ്ക്കുന്ന കൈകള്‍ കൊണ്ടു അയാളുടെ മുഖത്ത് മെല്ലെ തലോടി...ഡാ.. ഞാന്‍ കഴിഞ്ഞ ദിവസം ഒരു സ്വപ്നം കണ്ടു... നീയെന്നെ വിവാഹം കഴിക്കുന്ന സ്വപ്നം.. അയാള്‍ അവളെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു..വെളുപ്പാന്‍ കാലത്തു കാണുന്ന സ്വപ്നം ഫലിക്കുമെന്നു അമ്മ പറയാറുണ്ടായിരുന്നു..ഇനി.. ഇനി അത് ഫലിക്കില്ല അല്ലേടാ.. അശ്വതീ ...അവന് അവളുടെ കൈ നെഞ്ജോടു ചേര്‍ത്തു പിടിച്ചു.. നീ എന്നെ..അയാള്‍ക്ക് വാക്കുകള്‍ മുഴുമിപ്പിക്കുവാന്‍ കഴിഞ്ഞില്ല..മന്സസ്സിനുള്ളില് എവിടെയോ തിരിച്ചറിയാതെ കിടന്ന പ്രണയം മുഴുവന്‍ അവിടെ കണ്നീരായോഴുകി ....
ഓപ്പറേഷന് തീയതിയെത്തി .. ആശ്വതിക്കായുള്ള അവസാന ശ്രമം..ഓപ്പറേഷന് തീയെട്ടരിലേക്ക് കൊണ്ടുപോകും മുമ്പ് അയാള്‍ അവള്‍ക്കരികിലെത്തി.. എന്റെ പൊട്ട വാച്ചകമോന്നും ഓര്‍ത്തു നീ വിഷമിക്കേണ്ട കേട്ടോ.. നിനക്കു ഒരു സുന്ദരിക്കുട്ടിയെ കിട്ടും..അവളെ നന്നായി നോക്കണം കേട്ടോ.. ഞാന്‍ തിരിച്ചു വന്നാല്‍ അവളെ ഞാന്‍ തന്നെ കണ്ടുപിടിക്കും..എന്നിട്ട് ഇതുപോലെ ഒരു ഫോണ്‍ കാള്‍ .. നീ പറന്നെതുമ്പോള് സര്‍പ്രൈസ് ആയി ഒരു സുന്ദരിക്കുട്ടി...അയാള്‍ ഒന്നും പറയാതെ അവളെ തന്നെ നോക്കി... എന്നിട്ടവളെ കിടക്കയില്‍ എഴുന്നെല്‍പ്പിചിരുത്തി...കൈയില്‍ കരുതിയ താലിമാല അവളുടെ കഴുത്തില്‍ കെട്ടി..അവള് അമ്പരന്നു..പിന്നെ തടയാന്‍ ശ്രമിച്ചു..എടാ...നീയെന്താ.. ഈ കാണിക്കുന്നത്...അവളുടെ എതിര്‍പ്പുകള്‍ക്കൊന്നും അയാളെ തോല്പ്പിക്കുവാനായില്ല..നിന്നെ എനിക്ക് വേണം മോളെ.. ഈ ജീവിതത്തില്‍ എനിക്കീ സുന്ദരിക്കുട്ടിയെ മാത്രം മതി..വേണ്ട വിവേക്.... അവള് അലറിക്കരഞ്ഞു . അശ്വതിയുടെ അച്ഛന് അമ്പരപ്പോടെ നിന്നു...വിവേക് അച്ഛന്റെ കാല് തൊട്ടു വന്ദിച്ചു..അച്ഛാ.. അശ്വതിയെ എനിക്ക് തരണം .. എനിക്കുറപ്പാ..അവളെ ഈശ്വരന് കൈ വിടില്ലെന്ന്...അശ്വതി തിരിച്ചു വരും.. എനിക്കുറപ്പാ...
ഓപ്പറേഷന് തീയെട്ടരിനു മുന്പിലെ ചുവന്ന വിളക്ക് കത്തി നിന്നു... വിവേക് അതിലേക്കു തന്നെ നോക്കിയിരുന്നു..അയാള്‍ക്കുറപ്പായിരുന്നു.. അത് അണയുന്നത് ശുഭ വാര്‍ത്തയും കൊണ്ടാവുമെന്ന്..

11 comments:
ജേഡ് ഗുഡി ആണോ പ്രചോദനം? കഥ കൊള്ളാം. തുടര്‍ന്നും എഴുതുക. :)
nice one...
touching.
all the best :-)
superrrrrrrrrr
Really good one.
പൈങ്കിളീ..........മലർതേൻ കിളീ.....
Old wine in new bottle....Madanolsavam, Premabhishekham, Daisy, Nokketha Doorathu Kannum Nattu and now 'Veendum Oru Pranaya Katha'
nammude manssilulla katha nerathe aarenkilum parnjupoyenkil athu nammude kuzhappamalla.
നിങ്ങള്‍ ഒരു രക്ഷേം ഇല്ലല്ലോ മനുഷ്യാ :) കിടിലം
Really touching. വേറൊന്നും പറയാനില്ല.
Post a Comment