വിനോദയാത്ര എണ്ണ സിനിമ കണ്ടിട്ടില്ലേ ..? അതില്‍ മീര ജാസ്മിന് ദിലീപിനോട് ചോദിക്കുന്ന കുറെ ചോദ്യങ്ങളുണ്ട് .. ഒരു കിലോ അരിക്കെന്താ വില .. ഒരു യുണിറ്റ് കറന്റ് ചാര്‍ജ് എത്ര ... ഉത്തരമറിയാതെ ചമ്മി നാശമായി നില്ക്കുന്ന ദിലീപിന്റെ സ്ഥാനത്ത് എന്നെ സന്കല്പിച്ച്ചു സിനിമ കണ്ട ശേഷം ഒരുപാടു ചിരിച്ചു... ആഗോളവല്‍ക്കരണം കേരള സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ക്കുറിച്ചും ബൌദ്ധിക സ്വത്തവകാശത്തെ കുറിച്ചും വാതോരാതെ സംസാരിചിരുന്നെന്കിലും എനിക്ക് ഒരുകിലോ അരിയുടെ വില നിശ്ചയമില്ലായിരുന്നു. കല്യാണമൊക്കെ കഴിഞ്ഞു കുട്ടി ഒന്നായെന്കിലും കുടുംബം നോക്കേണ്ട ഉത്തരവാദിത്തം ഒന്നും തലയില്‍ ഇല്ലായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം സുഖ ലോലുപനായി കഴിയുന്നതിനിടയിലാണ് തിരുവനന്തപുരത്തേക്ക് മാറ്റമായത്. വിവാഹം കഴിഞ്ഞതിനു ശേഷം ഭാര്യയേയും കുട്ടിയെയും പിരിഞ്ഞു നിന്നിട്ടില്ല . കലാലയ ജീവിതം ആഘോഷിച്ചു തീര്‍ത്ത നഗരമായിട്ടും നിറയെ സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടായിട്ടും ആകെ ഒരു വീര്‍പ്പുമുട്ടല്‍. ജോലി എന്നാല്‍ ഞായരാഴ്ചകള് വരുവാനുള്ള കാത്തിരിപ്പായി. അങ്ങനെ വിരഹ ദുഃഖം മൂര്ചിച്ച ഒരു ദിവസം തീരുമാനമെടുത്തു ഭാര്യയേയും കുട്ടിയെയും കൂടെ കൊണ്ടുവരാന്‍. തിരുവനന്തപുരം നഗരത്തില്‍ വാടകക്കൊരു വീട് അന്നത്തെ വരുമാനം വെച്ചു നോക്കിയാല്‍ തികച്ചും ഒരു വെല്ലുവിളിയായിരുന്നു. അതെറ്റെടുക്കുവാന് തന്നെ തീരുമാനിച്ചു. ഏറെ ബുദ്ധിമുട്ടില്ലാതെ വീട് കണ്ടെത്തി. ബാന്കില് ഉണ്ടായിരുന്ന ചെറിയ സമ്പാദ്യം നുള്ളിപ്പെറുക്കി വീട് സാധനങ്ങളും ഒപ്പിച്ചു. അങ്ങനെ ഒരു ശുഭ ദിനത്തില്‍ തിരുവനന്തപുരത്ത് കുടിയേറി. എല്ലാം അങ്ങിനെ അങ്ങ് പൊയ്ക്കൊള്ളും എന്നാണു എന്റെയൊരു പൊതു സ്വഭാവം .. വായ കീറിയ ദൈവം ഇരയും തരുമെന്നൊരു ലൈന്‍. ഒരു മാസം കഴിഞ്ഞപ്പോള്‍ മനസ്സിലായി ദൈവം ഇര തരുമെന്നു കരുതി വാ അങ്ങിനെ കീറി വെച്ചിരുന്നാല്‍ ദൈവം പോലും സഹിക്കില്ലെന്ന് . പിന്നെ ബട്ഞെടിംഗ് ആയി... ഒരു ഡയറിയുമായി ഞാനും ഭാര്യയും തലകുത്തി നിന്നു .. കൂട്ടലും കുറയ്ക്കലും ..എല്ലാം പരീക്ഷിച്ചു പക്ഷെ വരവ് ക .. ചെലവ് ക ...എന്ന കണക്കു മാത്രം ഒത്തു വരുന്നില്ല . ആടംബര സൂപ്പര്‍ മാര്കെടുകളില് നിന്നും സപ്ലൈ കോ യിലേക്കുള്ള ചുവടു മാറ്റം പെട്ടന്നായിരുന്നു. ഓരോ പാക്കെട്ടും എടുത്തു പരിശോധിച്ച് വില നോക്കി വാങ്ങുവാന്‍ അങ്ങിനെപഠിച്ചു. ഞാന്‍ സിനിമ കണ്ടില്ലെന്കില് മോഹന്‍ ലാല്‍ മമ്മൂട്ടി തുടങ്ങിയ നടന്മാര് എങ്ങിനെ ജീവിക്കും എന്ന് കരുതി റിലീസ് ചെയ്യുന്ന സിനിമകള്‍ മുഴുവന്‍ കണ്ടിരുന്നത് ഞാന്‍ എങ്ങിനെ ജീവിക്കും എന്നത് അവര്‍ അന്വേഷി ക്കാതത്തില് പ്രതിഷേധിച്ചു മാസത്തില്‍ ഒരിക്കലാക്കി. വീടിലെത്തിയാല് മുഴുവന്‍ ലൈറ്റും ഫാനും ഊണാ ക്കിയിടുന്നതിനു അമ്മയുടെ ശകാരം കേള്‍ക്കുന്നത് പതിവാക്കിയിരുന്ന ഞാന്‍ കറന്റ് ബില്‍ ഭയന്ന് ലൈറ്റ് ഇല്ലാതെ എങ്ങനെ ജീവിക്കാം എന്നതില്‍ ഗവേഷണം നടത്തുവാന്‍ തുടങ്ങി. അങ്ങിനെ ആഗോളവല്കരനതോടോപ്പംഅടുക്കളക്കും ഉള്ള പ്രാധാന്യം അനുഭവിച്ചറിഞ്ഞു. മാസങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ പോയി ഭാര്യക്കും കുട്ടിക്കും ഒപ്പം വിനോദയാത്ര കാണുമ്പോള്‍ ഉള്ളില്‍ അഭിമാനതൊടെ ചിരിച്ചു. ഒരു കിലോ അരിക്കെന്നല്ല മാര്‍ക്കറ്റില്‍ അന്നുള്ള വിവിധ ഇനം അരികല്ക്കൊക്കെ എന്ത് വില ആണ് എന്നത് എനിക്കപ്പോള്‍ മനപ്പഠാമായിരുന്നു. സിനിമ കണ്ടിറങ്ങുമ്പോള്‍ ദിലീപ് സഹോദരിയോടു പറയുന്ന ഡയലോഗായിരുന്നു മനസ്സില്‍.... ജീവിതം എന്തെന്ന് ഞാനും കുറെയൊക്കെ പഠിച്ചു ചേച്ചി .....
തിരുവോണാശംസകൾ
12 years ago
3 comments:
ജീവിതം എന്തെന്ന് ഞാനും ഇപ്പോള്‍ കുറേശ്ശേ പഠിച്ചു വരുന്നു...
ജീവിതത്തോട് ഒരുപാട് ചേര്‍ന്നുനില്‍ക്കുന്ന പോസ്റ്റ്, നന്നായി :)
ഞാന്‍ ഇതു വരെ പഠിച്ചില്ല .... :)
Post a Comment