Friday, July 18, 2008

നാട്ടിലിപ്പോള് മഴ പെയ്യുകയായിരിക്കണം. കര്ക്കിടകത്തിന്റെ ആര്ത്തലക്കുന്ന മഴ ... പുഴയും വഴിയും നിറച്ചു രാവും പകലുമില്ലാതെ തിമിര്ത്തു പെയ്യുന്ന മഴ... മനസ്സിലെത്തുന്ന മഴക്കാല ചിത്രങ്ങളില് ആദ്യമുള്ളത് സ്കൂള് തുറക്കുന്ന ദിവസത്തെ മഴയാണ്. പുത്തനുടുപ്പും ബാഗുമെല്ലമായി മഴ നനഞ്ഞുള്ള യാത്ര. പിന്നെ മീനച്ചിലാറ് കര കവിഞ്ഞു ഒഴുകുന്പോള് പുഴയാകുന്ന പാലാ പട്ടണത്തിലെ റോഡുകളിലൂടെ അച്ഛനോടോത്തുള്ള വെള്ളപ്പൊക്കം കൂടല്. അമ്മയുടെ വീടിനു മുന്പിലെ വയലില് വാഴപ്പിണ്ടി ചങ്ങാടമുണ്ടാക്കിയുള്ള സവാരി. മഴ എന്നും മനസ്സിനെ മോഹിപ്പിക്കുന്നു. പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോള് മഴ എന്നാല് തമ്പാനൂരിലെ അഴുക്കുചാല് നിറഞ്ഞൊഴുകുന്ന വെള്ളക്കെട്ടായി. തിരുവനന്തപുരത്ത് മഴ വല്ലപ്പോഴും എത്തുന്ന അതിഥിയാണ് . അഴുക്കുചാലുകള് കഴുകി നഗരത്തെ വൃത്തിയാകുവാന് ഇടവേലകളിലെതുന്ന പെരുമഴ.
തമിഴ് നാട്ടിലെ മഴ തികച്ചും വ്യത്യസ്ത്തമാണ്. അകന്ന തുള്ളികളുമായി ആവേശമില്ലാതെ ആര്ക്കോ വേണ്ടി പെയ്യുന്ന മഴ . മഴയുടെ സ്വന്തം നാട്ടില് നിന്നെത്തിയ എനിക്ക് ആ മഴ തീരെ പിടിച്ചില്ല.
എന്താണെന്നറിയില്ല ബഹ്റൈന് എയര്പോര്ട്ടില് ആദ്യമായി വന്നിറങ്ങിയപ്പോള് നല്ല മഴയായിരുന്നു. മരുഭൂമിയിലെ മഴ.... ഓരോ തുള്ളിക്കും പൊന്നിന്റെ വിലയുള്ള മഴ ...
പത്രമച്ചടിക്കുന്ന പ്രസ്സിലെ സുഹൃത്തിനോട് നാടിലെ മഴയെ പറ്റി തെല്ലു അഹങ്കാരത്തോടെ പറഞ്ഞു. മഴയില്ലാത്ത നാടിന്റെ സംകടം പന്കുവേച്ചപ്പോള് അവന് പറഞ്ഞത് മഴ ഇല്ലാത്തതിന്റെ ദുഖമല്ല . മഴ പെയ്താല് ഇടിഞ്ഞു വീഴുന്ന വീടുകളുള്ള തന്റെ ഗ്രാമത്തെ കുറിച്ചായിരുന്നു. ഗള്ഫിന്റെ സമ്പന്നതയെ കുറിച്ച് മാത്രം കേട്ട എനിക്കതൊരു അവിശ്വസ്സനീയമായ അറിവായിരുന്നു. ലോകത്തെവിടെയും ഇല്ലാതവനെന്നും ഇല്ലാത്തവന് തന്നെ......
മഴ ... തണുപ്പിന്റെ നനവിന്റെ സ്നേഹ സ്പര്ശമുള്ള മനസ്സില് പ്രനയമുനര്ത്തുന്ന മഴ .....ഇനി എന്നാണൊരു മഴ മനസ്സിന് കുളിരായി വരുന്നത്..... കാത്തിരിക്കുകയാണ് ഞാന്.

2 comments:

siva // ശിവ said...

താങ്കള്‍ ആഗ്രഹിക്കുന്നതുപോലെ മനസ്സിന് കുളിരു പകരുന്ന ഒരു മഴ ഞാനു ആഗ്രഹിക്കുന്നു...

സസ്നേഹം,

ശിവ.

Ranjith chemmad / ചെമ്മാടൻ said...

ഞാനും