Sunday, July 6, 2008

ഇത് ഗള്ഫ് .... മലയാളികള് ജീവിതം കണ്ടെത്തുന്ന മണലാരണ്യം... ഇവിടെ എത്തിയിട്ടിപ്പോള് അഞ്ചുമാസമായി.. ഫ്രബ്രുവരിയില് മനാമ എയര്പോര്ട്ടില് വന്നിരങ്കുന്പോള് തണുത്തു വിറക്കുകയായിരുന്നു ... കേട്ട് പരിചയിച്ച ഗള്ഫ് കഥകളിലോന്നും തണുപ്പ് ഒരു കഥാപാത്രം ആയിരുന്നില്ല.. പിന്നീട് മുന്നോട്ടുള്ള ദിവസങ്ങളിലോരോന്നിലും കണ്ടതും കേട്ടതും മണലാരന്യതിന്റെ അപരിചിതമായ കഥകള് .... തണുപ്പ് ചൂടിന് വഴിമാറുന്നതും ചൂട് കൊടും ചൂടാകുന്നതും അനുഭവിച്ചറിഞ്ഞു. പൊടിക്കറ്റിന്റെ ശ്വാസം മുട്ടലും കൊടും ചൂടിന്റെ നീറ്റലും അറിയാതെ ജീവിതത്തിന്റെ ഭാഗമായി ... ഒരിക്കലും പിടികിട്ടാത്ത മനുഷ്യ മനസ്സ് പോലെയാണ് മരുഭൂമിയും അടുത്ത നിമിഷത്തില് അത് എന്ത് ഭാവം കൊള്ളുമെന്നു പറയുവാനാവില്ല. ഒരുപാടു മനുഷ്യരെ കണ്ടു.. പ്രിയപ്പെട്ടവരുടെ ജിവിതതിനായി സ്വന്തം ജീവിതം കൊടും ചൂടില് എറിഞ്ഞു തീര്ക്കുന്നവര്... നാട്ടില് പോകാനാവാത്ത വേദനയുമായി നീറി ജീവിക്കുന്നവര്. വന്നതെന്തിനാനെന്നു മറന്ന് സ്വന്തം സുഖങ്ങളുടെ പുറകെ പോയവര്..വാഗ്ദാനങ്ങളില് കുടുങ്ങി വഞ്ചിതരായവര്. ഒന്നുമില്ലാതെ വന്നു സ്വന്തം സാമ്രാജ്യം സൃഷ്ടിച്ചവര് ... ഗള്ഫ് നിര്വചിക്കാനാവാത്ത എന്തോ ഒന്നാണ്. ആര്ക്കും പിടികൊടുക്കാത്ത ആര്ക്കും മനസ്സിലാക്കാനാവാത്ത ഒന്ന് ... അതാണല്ലോ ഓരോ പ്രവാസിയും ഇപ്പോഴും തിരിച്ചുപോക്കിനെ കുരിച്ചാലോചിക്കുന്നതും....

4 comments:

an-e-motion said...

evideyanu bahranil...

http://www.animation.mywebdunia.com/

am also in bah

ബാജി ഓടംവേലി said...

നാട്ടില്‍ വെച്ച് മറന്ന
മനസ്സുമായി....
വെറും ശരീരം മാത്രമായി
മനാമയിലെങ്ങാനും കണ്ടാല്‍
ചിരിക്കാന്‍ മറക്കേണ്ട....

ബഷീർ said...

best wishes

chundeli said...

എടാ ഓരോരുത്തര്‍ക്ക്‌ ഒരോന്ന്‌ പറഞ്ഞിട്ടുണ്ട്‌... അത്‌ നിന്നെപോലെയുള്ളവര്‍ക്ക്‌ പറഞ്ഞ പണിയല്ലാന്ന്‌ മനസ്സിലായില്ലെ ഒരു സംശയം ---നീ ബഹറിനില്‍ എങ്ങനെ ജീവിച്ചു പോകുന്നു.


bini