Saturday, October 24, 2009

ഹലോ ഇത് കമ്മീഷനാണ്

ഹലോ...അതേ  കമ്മീഷന്‍ തന്നെ..

ആര് കേരളത്തീന്ന് നിരീക്ഷകനോ..
എങ്ങിനെ താമസമൊക്കെ... കടല്ത്തീരത്തെ ആ റിസോര്‍ട്ട് തന്നെ കിട്ടിയല്ലോ അല്ലേ..അവിടെയാകുമ്പോള്‍ നല്ല ചെമ്മീന്‍ ഫ്രൈ കിട്ടും..
മതി.. കുളിക്കാന്‍ മിനറല്‍ വാട്ടര്‍ ഉപയോഗിച്ചാല്‍ മതി.. നമ്മുടെ ആരോഗ്യം നമ്മള്‍ തന്നെ നോക്കേണ്ടേ..

പഞ്ചകര്മ്മ ചികല്സ വേണമെന്നോ..  അത് ലോകസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ചെയ്തതല്ലേ.. എടോ. അത് കളക്ടറെ മാറ്റുന്നതു പോലെ ഇടയ്ക്കിടയ്ക്ക് ചെയ്യാനുള്ളതല്ല.

പിന്നെ.... കാര്യങ്ങളെല്ലാം ഗുമ്മായി നടക്കുന്നില്ലേ..
കമ്മീഷനെന്നു കേട്ടാല്‍ കൊച്ചു കുഞ്ഞുങ്ങള്‍ പോലും ഉറക്കപ്പായേല്‍ എഴുന്നേറ്റിരുന്നു കരയണം.സ്ഥാനാര്ഥിയും കൂട്ടാളികളും ഉണ്ണുന്നതും ഉറങ്ങുന്നതും വരെ വീഡിയോയിലെടുത്തോ.. നമുക്ക് കാശു മുടക്കൊന്നുമില്ലല്ലോ..
വേണമെങ്കില്‍ തന്റെയും ഭാര്യയുടെയും ഹണിമൂണ്‍ വീഡിയോ കൂടി അവന്മാരെക്കൊണ്ട് ഷൂട്ട് ചെയ്യിപ്പിച്ചോ..

വേണം... കവലയിലെ തോമാച്ചന്റെ ചായക്കടയിലെ  ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഇലക്ഷന്‍ പ്രചരണ പോസ്റ്റര്‍ എല്ലാം പറിച്ചു മാറ്റണം.
എന്ത് അത് തോമാച്ചന്‍ തന്നെ ഒട്ടിച്ചതാണെന്നോ.. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. ചായക്കട പൊതു സ്ഥലമായി ഇപ്പോള്‍ ചായകുടിച്ചോണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ പ്രഖ്യാപിച്ചു.

എന്ത്.. ചന്തയില്‍ കൂടി ചുവപ്പ് ഷര്‍ട്ടിട്ട് യൂണിയന്‍കാര്‍ പോകുന്നുണ്ടെന്നോ.. അരാണേലും ഷര്‍ട്ട് ഊരിപ്പിക്ക്. അങ്ങിനെ ഏതെങ്കിലും പാര്‍ട്ടിയുടെ കൊടി തയ്പ്പിച്ച് ഉടുപ്പുണ്ടാക്കി കമ്മീഷനെ തോല്പ്പിക്കാമെന്നു ഒരുത്തനും വിചാരിക്കണ്ട.

പോളിംഗ് ബൂത്തിനു നൂറ് മീറ്റര്‍ ചുറ്റളവിലെ വീടുകളിലെങ്ങാനും അരിവാളുണ്ടോ എന്നു പ്രത്യേകം നോക്കണം ഉണ്ടെങ്കില്‍ പിടിച്ചെടുക്കാന്‍ വൈകണ്ട. ഇലക്ഷന്റന്നു  നെല്ലു കൊയ്യാനെന്നും പറഞ്ഞ് രാവിലെ ചിഹ്നവുമായിട്ടിറങ്ങാന്‍ ഉരുത്തനേയും അനുവദിക്കരുത്.

കമ്മീഷന്‍ ആരാണെന്നാ വിചാരിച്ചത്.. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ജനവിധി നിര്ണ്ണയിക്കുന്ന ഉത്തരവാദിത്തം ഉള്ള ഭരണഘടനാ സ്ഥാപനമാണ്. ഒരുത്തനും ഒരു ചുക്കും നമ്മളെ ചെയ്യാന്‍ പറ്റില്ല. കൈയ്യില്‍ അധികാരമുണ്ടേ.. അധികാരം.

ഒന്നും നോക്കണ്ട.. കമ്മീഷനാ പറയുന്നത്.. ജുസ്റ്റ് റിമംബര്‍ ദാറ്റ്

 എന്നാല്‍ ശരി  ഫോണില്‍ വേറൊരു കോള് വരുന്നുണ്ട്.. അതൊന്നെടുക്കട്ടെ..
...................................................................................................

ഹലോ.. അതേ കമ്മീഷനാണ്.

ശരി മാഡം.. (ഇരുന്നിടത്തു നിന്നും എഴുന്നേല്ക്കുന്നു)

മനോമോഹന്‍ ജി വിളിച്ചിരുന്നു മാഡം ( കൈ കൊണ്ട് തലയില്‍ എളിമയോടെ ചൊറിയുന്നു)

വന്നിരുന്നു മാഡം ..സുധാകരന്‍ സാര്‍ വന്നിരുന്നു മാഡം..

എല്ലാം പറഞ്ഞു മാഡം..

തന്നു മാഡം.. ലിസ്റ്റ് തന്നു മാഡം..

മാറ്റാം മാഡം.. കളക്ടറെ ഇന്നു തന്നെ മാറ്റാം മാഡം.

കേന്ദ്രമന്ത്രീടെ പെരുമാറ്റച്ചട്ട ലംഘനമോ.. അതു പരിശോധിച്ചു തീരുമ്പോഴേക്കും ഇലക്ഷന്‍ കഴിയും മാഡം..
ഒന്നും പേടിക്കേണ്ട മാഡം..

കേന്ദ്രസേനയെ അയക്കാം മാഡം
ബി എസ് എഫ് വേണോ.. അതോ പട്ടാളം വേണോ മാഡം.
മാഡം പറഞ്ഞാല്‍ എന്‍ എസ് ജിയെ അയക്കാനും റെഡിയാണ് മാഡം.

സംസ്ഥാന മന്ത്രി സഭയോട് പോകാന്‍ പറ മാഡം..
ഇല്ല മാഡം അറോറയുടെ കാര്യം മറക്കില്ല മാഡം..

ശരി മാഡം.. വിളിച്ചു ബുദ്ധിമുട്ടണ്ടായിരുന്നു മാഡം
അരേലും ഒന്നു വിട്ട് അറിയിച്ചാല്‍ ഞങ്ങള്‍ അങ്ങോട്ടു വരുമായിരുന്നു മാഡം.
ശരി മാഡം.. നന്ദി മാഡം.. വെയ്ക്കട്ടെ മാഡം..
( കൈ തലയില്‍ നിന്നും എടുക്കുന്നു.. ദീര്‍ഘ ശ്വാസം)

.......................................................................................................

ഹലോ..
അതേ കമ്മീഷനാണ്‍..
എന്ത്.. രാത്രി എട്ട് മണി കഴിഞ്ഞിട്ടും മൈക്ക് വെച്ച് പ്രസംഗിക്കുന്നെന്നോ.. പിടിക്കവനെ.. ഓപ്പറേറ്ററെ അറസ്റ്റ് ചെയ്യ്..
സ്ഥാനാര്ഥിയോട് വിശദീകരണം ചോദിക്ക്..
ഇത് കമ്മീഷനാ കമ്മീഷന്‍.. ഹും..

15 comments:

രഞ്ജിത് വിശ്വം I ranji said...

ഉന്നെപ്പോല്‍ ഒരുവന്‍.. തമിഴാ...
നിങ്ങളെപ്പോലെ ഒരു സാധാരണക്കാരന്‍ :)

ഭായി said...

ഹ ഹ ഹാ....
രന്‍ജീ അങിനെ വരുംബോള്‍ ഈ കമ്മീഷന്‍ ജനങളുടെ കൈപത്തി വെട്ടിക്കളയാന്‍ പറയുമോ..?
ഹേയ് അങിനെ വരില്ല മാഡം നോക്കികൊള്ളും അല്ലേ..? :-)

അഭി said...

:)

monutty said...

ha ha ha
kalaki mone kalaki

മുരളി I Murali Mudra said...

നിരീക്ഷകന്മ്മാരും കമ്മീഷനുകളും ഉള്ളിടത്തോളം ഇവിടത്തെ ന്യൂസ്‌ ചാനെലുകള്‍ക്ക് കൊയ്ത്തുകാലം അല്ലാതെ 'പൊതു കഴുതകള്‍ക്ക്' അല്ലെങ്കില്‍ അവരുടെ ജീവിതത്തില്‍ ഒരു കുന്തവും സംഭവിക്കുന്നില്ല..
'കോടികള്‍' അവര്‍ നല്‍കുന്നുണ്ടല്ലോ ..

VINOD said...

commission okke correct thanne , pakshe kalla vote illatha , cheyyatha , booth pidikatha , oru kannur dahikkunilla, i still remeber as a student of 12th i voted 4 times for my comerade in elections, this is in kottayam, appol nammude partiyude strong hold ayya kannuril onnum illa ennu paranjal kurachu kooduthal alle renjith. renjith our problem is we are com[paring ourself with congress which is the dirtiest, stinking organization in the world, why jose k many won because suresh chettan was bad or our partys mis deeds , who is filling paddy fields in kumarakam, who is supporting anti social elements , now we are arguing that they have 200 gundas so we can have 100 gundas , this is not the correct method.we need to be a party of no corruption, a party of ethics and principals again , then no bloody religious leader can touch us, we dont need any madani or panicker to win elections, we need to be with people again .

ബിനോയ്//HariNav said...

:)

പട്ടേപ്പാടം റാംജി said...

നിയമപരമായി പേടിപ്പിക്കാനെത്തുന്ന രാഷ്ടീയ(മാഡം)കരുക്കള്‍!

നിഷാർ ആലാട്ട് said...

:)


ഹി ഹി
ചെട്ടന്റ്റെ ശൈലി ഇഷടപെട്ടു

.

Jenshia said...

അപ്പൊ അങ്ങനെയാണ് കാര്യങ്ങള്‍...

Sreejith said...

ആന്റണി : "ഡാ ഒരു പത്തു ബാറ്റാലെണ്‍ പട്ടാളത്തെ കേരളത്തിലോട്ടു അയച്ചേ"
കേണല്‍ : "എന്തിനാ സര്‍ അവിടെ വല്ല പാക്‌ ഭീഗരനും നുഴഞ്ഞു കയറിയോ, അതോ വല്ല നക്സല്‍, മോഇസ്റ്റ് അങ്ങനെ വല്ലതും"
ആന്റണി : "ആ അങ്ങനെ ഒന്നും ഇല്ല അവിടെ കണ്ണൂര്‍ ഇലക്ഷന്‍ നടക്കാന്‍ പോവുകയാ"
കേണല്‍ : "സര്‍ അതിനു പട്ടാളം എന്തിനാ, അവിടെ പോലീസ് ഇല്ലേ?"
ആന്റണി : "പോലീസ് അവിടെ പണ്ടേ ഇല്ലേ, അവിടെ ആകെ പ്രശ്നം ആണ്, ഉടനെ പട്ടാളത്തെ അയക്കണം"
കേണല്‍ : "സര്‍ പട്ടാളത്തെ ആവശ്യ മുളള വേറെ ഒരു പാട് സ്ഥലങ്ങള്‍ ഉണ്ട്"
ആന്റണി : "തന്നോ ഞാനോ ഇവിടെ അഭ്യന്തരം നോക്കുന്നത്, അപ്പോള്‍ ഞാന്‍ പറയുന്നത് ചെയ്‌താല്‍ മതി"
--------
പിറ്റേന്ന് പത്ര സമ്മേളനത്തില്‍

ആന്റണി : "കേരളത്തില്‍ സ്ഥിതി ആകെ തകര്നിരിക്കുന്നു, കണ്ടില്ലേ പട്ടാളം ഇറങ്ങിയിരിക്കുന്നു........."

Anil cheleri kumaran said...

:)

തൃശൂര്‍കാരന്‍ ..... said...

ഹ ഹ..കൊള്ളാം..

Irshad said...

:)

Akbar said...

ന്യൂസ്‌ ചാനലുകള്‍കിത് കൊയ്ത്തു കാലം
നല്ല പോസ്റ്റ്‌ - എഴുത്ത് നന്നായി. ഇനിയും എഴുതുക - ആശംസകള്‍

കേരളവും തീവ്രവാദവും
http://chaliyaarpuzha.blogspot.com/2009/12/blog-post.html