അടുത്തയിടെ ടി വിയില്‍ കണ്ട അഭിമുഖങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു വൈദ്യുതി പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനുമായി നികേഷ് കുമാര്‍ നടത്തിയ അഭിമുഖം. ചെങ്ങറ സമരം മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന വിലയിരുത്തല്‍ വരെയെത്തിയ ആ അഭിമുഖ പരിപാടി മന്ത്രിയെന്ന നിലയ്ക്കും രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയിലും എ കെ ബാലന് എന്ന വ്യക്തിയുടെ വേറിട്ട വ്യക്തിത്വത്തിന്റെ മാറ്ററിയിക്കുന്നതായിരുന്നു എന്ന് പറയാതെ വയ്യ. അഭിമുഖകാരനും പ്രേക്ഷകര്‍ക്കും ത്രുപ്തി നല്കുന്ന ഉത്തരങ്ങളും തന്റെ വകുപ്പുകളെപറ്റിയുള്ള ആധികാരിക വിശകലനങ്ങളും താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം എങ്ങിനെ വേറിട്ടു നില്ക്കുന്നു എന്നതിന്റെ വ്യക്തമായ വാദ മുഖങ്ങളുമായി എ കെ ബാലന് കളം നിറഞ്ഞപ്പോള്‍ നികേഷ് കുമാര്‍ പലപ്പോഴും ശ്രദ്ധയുള്ള കേള്‍വിക്കാരനായൊതുങ്ങി.
ചെങ്ങറ ഭൂസമരവും അതിനെ സര്‍ക്കാര്‍ നേരിട്ട രീതിയുമായിരുന്നു അഭിമുഖത്തിന്റെ ആദ്യ ഭാഗങ്ങളില്‍ പരാമര്‍ശ വിഷയമായത്. ചെങ്ങറ സമരത്തിനെ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ സമീപിക്കുമ്പോള്‍ തന്നെ സര്‍ക്കാരിന്റെ നിലപാട് ആദിവാസി ദളിത് വിരുദ്ധമാണ് എന്ന ളാഹ ഗോപാലന്റെ ആരോപണത്തിന്റെ മുന ഒടിക്കാനും മന്ത്രിക്ക് കഴിഞ്ഞു. . 49000 ഭൂരഹിതര്‍ക്ക് പട്ടയം നല്കിയതും 14000 ആദിവാസികള്‍ക്ക് ഭൂമി നല്കിയതും എല്ലാം അക്കമിട്ട് നിരത്തിയപ്പോള്‍ ചോദ്യകര്‍ത്താവിന് ആദിവാസികര്‍ക്കും ദളിതര്‍ക്കും ക്രുഷിഭൂമി എന്ന വിഷയത്തിലേക്ക് മാറെണ്ടി വന്നു. അതിലും മന്ത്രിക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു. ഇടതുപക്ഷ ഗവണ് മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം ആദിവാസികള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കുമായി പുതുതായി നല്കിയതും വര്‍ദ്ധനവ് വരുത്തിയതുമായ വിവിധ ധന സഹായ പദ്ധതികളെക്കുറിച്ചും വികസന പരിപാടികളെക്കുറിച്ചും യാതൊരു രേഖകളുടെയും കുറിപ്പുകളുടേയും സഹായമില്ലാതെ അക്കമിട്ട് ക്രുത്യതയോടെ നിരത്തിയത് മന്ത്രിമാരല്ല ഉദ്യോഗസ്ഥന്മാരാണ് ഭരിക്കുന്നതെന്നും മന്ത്രിമാര്‍ക്ക് ഒന്നും അറിയില്ല എന്നും പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയായി. തന്റെ വകുപ്പിനെക്കുറിച്ചും അത് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും തനിക്കു മുമ്പിലുള്ള വെല്ലുവിളികളെക്കുറിച്ചും അവ പരിഹരിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചുമൊക്കെ ക്രുത്യതയും ദീര്‍ഘവീക്ഷണവുമുള്ള കണക്കുകളും വിവരങ്ങളും നിലപാടുകളും അവതരിപ്പിക്കുന്നത് കണ്ടപ്പോള്‍ എത്രമാത്രം ഗ്രുഹപാഠം തന്റെ വകുപ്പിനു വേണ്ടി അദ്ദേഹം നടത്തുന്നുണ്ട് എന്നത് വ്യക്തമായിരുന്നു..
അഭിമുഖത്തിന്റെ ആദ്യ ഭാഗത്തിന്റെ വീഡിയോ ദ്രുശ്യങ്ങള്‍ താഴെ.

വൈദ്യുതി മന്ത്രി എന്ന നിലയില്‍ ഏറ്റെടുത്തിട്ടുള്ള ഉത്തരദാദിത്തത്തെപ്പറ്റിയും തികഞ്ഞ ബോധ്യത്തോടെയാണ് മന്ത്രി സംസാരിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സ്രുഷ്ടിക്കാതെ പുതിയ വൈദ്യുതി പദ്ധതികള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചും അദ്ദേഹത്തിനു സുചിന്തിതമായ കാഴ്ച്ചപ്പാടുണ്ട്. വേനല്‍ക്കാലത്ത് കേരളത്തില്‍ വെള്ളം സമ്രുദ്ധമായൊഴുകുന്ന പുഴകളുടെയൊക്കെ മുകളില്‍ ഒരു ജല വൈദ്യുത പദ്ധതിയുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഇടുക്കി പദ്ധതിയിലെ വെള്ളം കൊണ്ട് ഏതു കടുത്ത വേനലിലും നിറഞ്ഞൊഴുകുന്ന തൊടുപുഴയാറിനെ ഓര്‍ത്തു.
അത്മവിശ്വാസവും നിശ്ചയദാര്‍ഡ്യവും തുടിക്കുന്ന വാക്കുകളിലൂടെ, എളിമയും നര്‍മ്മബോധവും വെളിവാകുന്ന സംഭാഷണ ശൈലിയിലൂടെ പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്താനും തന്റെ വകുപ്പിലെ പ്രവര്‍ത്തനങ്ങളും പദ്ധതികളും ജനങ്ങള്‍ക്കു മുമ്പില്‍ നിരത്താനും മന്ത്രിക്കു കഴിഞ്ഞു. അഭിമുഖം കണ്ടു കഴിഞ്ഞപ്പോള്‍ ഇത്തരം മന്ത്രിമാര്‍ കേരളത്തിനു മുതല്‍ക്കൂട്ടാണെന്ന് മനസ്സു പറഞ്ഞു.
5 comments:
ഹേയ്, രഞ്ജിത്ത് പറഞ്ഞതൊന്നും ശരിയാകാന്‍ വഴിയില്ല. ഒന്നാമത് ഈ വാലന്‍ മന്ത്രി കറുത്തിട്ടാണ്. പിന്നെ മീശയും വെച്ച് മുണ്ടുമുടുത്ത് ഒരുമാതിരി ഊച്ചാളി മലയാളി ലുക്ക്. അല്ലേലും ഡെയ്ലി ഒരു മൂന്ന്നാല് തവണ തൂറ്റുകപോലും സോറി ട്വീറ്റുകപോലും ചെയ്യാതെ ലവനെങ്ങനെ ധൈര്യം വന്നു വികസനത്തേക്കുറിച്ച് സംസാരിക്കാന്‍?! പിന്നെ ഈ വാലന്മന്ത്രി BA,LLB ആണെന്ന് പറേണതും ഞാന്‍ വിശ്വസിച്ചിട്ടില്ല. ആദ്യം ബ്യൂട്ടി പാര്ലറീ പോയിട്ട് വരട്ടെ. എന്നിട്ട് നോക്കാം വിശ്വസിക്കണോന്ന്. :))
നല്ല അഭിമുഖം ആയിരുന്നു ..ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി പറയാന്‍ ശ്രീ .ബാലന് കഴിഞ്ഞു .അദ്ദേഹത്തിന്റെ വാദഗതികള്‍ ശരിയും ആയിരുന്നു ......
ശ്രീ ബാലന് വൈദ്യുതി പോലെയാണ്..ഉണ്ടോ എന്നറിയില്ല. പക്ഷെ ഉണ്ട്..
നിശബ്ദനായി ജോലി ചെയ്യുന്ന മന്ത്രി... അദ്ദേഹത്തിന് ആശംസകള്‍
ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് എ കെ ബാലന്റെ അഭിമുഖം ഇവിടെ ഏഷ്യാനെറ്റ് റേഡിയോയില്‍ കേട്ടത്. ഏറെ ബഹുമാനം തോന്നി. അടിസ്ഥാന സൌകര്യവികസനം എന്ന്...ഓ സോറി... ഇന്ഫ്രാസ്റ്റ്രക്ചര് ഡെവലപ്പ്മെന്റ് എന്ന് നാഴികക്ക് നാല്‍പ്പതുവട്ടം ഉരുവിട്ടപ്പോഴും ഏറ്റവും പ്രധാന അടിസ്ഥാനസൌകര്യമായ വൈദ്യുതിക്കായി ഒരു ചുക്കും ചെയ്യാതെയാണ് ഐക്യമുന്നണിഭരണം കടന്നുപോയത്. വല്ലതുമൊക്കെ ചെയ്തവരെ ക്രൂശിക്കലായിരുന്നു പ്രധാനപരിപാടി. ഇടതുമുന്നണിയും ബാലനും ചേര്‍ന്ന് കാര്യങ്ങള്‍ മാറ്റിയെടുക്കുന്നു.
സ്ഥിരം ലൈനില്‍ നിന്നൊന്നു മാറ്റിപ്പിടിച്ചത് നന്നായി രഞ്ചിത്ജി...
നമ്മുടെ വൈദ്യുതി മന്ത്രിയോടെ എനിക്കും അല്‍പ്പം ബഹുമാനമുണ്ട്..പട്ടാളക്കാരന്റെ അഭിപ്രായത്തോട് യോജിക്കുന്നു..
പക്ഷെ
''ഇടതുമുന്നണിയും ബാലനും ചേര്‍ന്ന് കാര്യങ്ങള്‍ മാറ്റിയെടുക്കുന്നു'' എന്ന ജിവി യുടെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല..ഇടതുമുന്നണി എന്ന ഒരു സംവിധാനം തന്നെ ഇവിടെയില്ല പിന്നല്ലേ..
Post a Comment